KottayamLatest NewsKeralaNattuvarthaNews

യു​വാ​വി​ന് നേരെ ആ​ക്ര​മണം : ഒ​ളി​വി​ൽ​പ്പോ​യ പ്ര​തി പിടിയിൽ

ഈ​രാ​റ്റു​പേ​ട്ട തൊ​മ്മ​ൻ​പ​മ്പി​ൽ അ​ക്ബ​ർ​ഷാ അ​ൻ​സാ​രി (24) യെ​യാ​ണ് പൊലീസ് അറസ്റ്റ് ചെയ്തത്

കോ​ട്ട​യം: യു​വാ​വി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ ഒ​ളി​വി​ൽ​പ്പോ​യ പ്ര​തി അ​റ​സ്റ്റി​ൽ. ഈ​രാ​റ്റു​പേ​ട്ട തൊ​മ്മ​ൻ​പ​മ്പി​ൽ അ​ക്ബ​ർ​ഷാ അ​ൻ​സാ​രി (24) യെ​യാ​ണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ​രാ​റ്റു​പേ​ട്ട പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ജൂ​ണ്‍ 27-നാ​ണ് കേസിനാസ്പദമായ സംഭവം. ഇ​യാ​ളും സു​ഹൃ​ത്തു​ക്ക​ളും ചേർ​ന്നണ് ഈ​രാ​റ്റു​പേ​ട്ട – കാ​ഞ്ഞി​ര​പ്പ​ള്ളി റോ​ഡി​ലു​ള്ള പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പ​ത്ത് ത​ടി​ക്ക​പ്പ​റ​മ്പിൽ ടി.​ടി. അ​ഷ്ക​ർ എ​ന്ന​യാ​ളെ ആ​ക്ര​മി​ച്ച​ത്. സം​ഭ​വ​ത്തി​നു ​ശേ​ഷം പ്ര​തി​ക​ളെ​ല്ലാം ഒ​ളി​വി​ൽ പോ​വുകയായിരുന്നു.

Read Also : എയർലൈൻ രംഗത്ത് ചുവടുറപ്പിച്ച് ആകാശ എയർ, പുതിയ നേട്ടങ്ങൾ അറിയാം

തു​ട​ർ​ന്ന്, ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​ക​ളാ​യ ഈ​രാ​റ്റു​പേ​ട്ട പ​റ​മ്പു​കാ​ട്ടി​ൽ ഷ​ഹ​നാ​സ് സ​ക്കീ​ർ (26), അരുവി​ത്തു​റ ക​ല്ലോ​ലി​യി​ൽ അ​ൽ​ത്താ​ഫ് (19), ഈ​രാ​റ്റു​പേ​ട്ട കൊ​ച്ചു​പ​റമ്പിൽ മു​ഹ​മ്മ​ദ് അ​ൻ​ഷാ​ദ് (21) എ​ന്നി​വ​രെ നേ​ര​ത്തേ പി​ടി​കൂ​ടി​യി​രു​ന്നു. തു​ട​ർ​ന്ന്, ഒ​ളി​വി​ലാ​യി​രു​ന്ന അ​ക്ബ​ർ​ഷാ അ​ൻ​സാ​രി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ഈ​രാ​റ്റു​പേ​ട്ട എ​സ്ഐ വി.​വി. വി​ഷ്ണു, സി​പി​ഒ​മാ​രാ​യ കെ. ​ജിനു, ജോ​ബി ജോ​സ​ഫ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button