Latest NewsFootballNewsSports

സീസണിൽ മോശം തുടക്കം, റൊണാൾഡോ യുണൈറ്റഡ് വിടാനൊരുങ്ങുന്നു

മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനൊരുങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോ. സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഉചിതമായ ഓഫർ വന്നാൽ റൊണാൾഡോയെ കൈമാറാനാണ് യുണൈറ്റഡിന്‍റെ നീക്കം. താരത്തിന് ഒരു വർഷം കൂടി കരാർ യുണൈറ്റഡില്‍ അവശേഷിക്കുന്നുണ്ട്. സീസണിലെ ആദ്യ രണ്ട് കളികളും കുഞ്ഞൻ ക്ലബുകളോട് തോറ്റ് വമ്പന്‍ പ്രതിരോധത്തിലാണ് പുതിയ പരിശീലകന്‍ എറിക് ടെൻ ഹാഗിന്‍റെ കീഴില്‍യുണൈറ്റഡ്.

കഴിഞ്ഞ സീസണിൽ അപ്രതീക്ഷിതമായി യുവന്‍റസിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ തിരിച്ചെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ കുറേ നാളുകളായി ടീം വിടാനുള്ള ശ്രമത്തിലാണ്. യുണൈറ്റഡിന് ചാമ്പ്യൻസ് ലീഗ് യോഗ്യത നഷ്ടമായതും പുതിയ സീസണിലേക്ക് ടീം മാനേജ്മെന്‍റ് മികച്ച താരങ്ങളെ സ്വന്തമാക്കാത്തതുമാണ് ഈ നീക്കത്തിന് കാരണം.

Read Also:- വൈറ്റ്ഹെഡ്സ് ഒഴിവാക്കാൻ 10 മിനിറ്റ്!

പ്രീ സീസൺ പരിശീലന ക്യാമ്പിൽ നിന്ന് വിട്ടുനിന്നിട്ടും റൊണാൾഡോ ടീമിന്‍റെ അവിഭാജ്യ ഘടകമാണെന്നായിരുന്നു കോച്ച് എറിക് ടെൻ ഹാഗിന്റെ നിലപാട്. എന്നാൽ, പ്രീമിയർ ലീഗിലെ ആദ്യ രണ്ട് കളിയിലും തോൽവി നേരിട്ടതോടെ യുണൈറ്റഡും കോച്ചും തീരുമാനം മാറ്റി. ഇതോടെ ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ റൊണാൾഡോ യുണൈറ്റഡ് വിട്ടേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button