Latest NewsNewsBusiness

ഹൂഗ്ലിയിൽ നിർമ്മിച്ച അത്യാധുനിക കപ്പൽ നിർമ്മാണശാല പ്രവർത്തനമാരംഭിച്ചു

ഉൾനാടൻ ദേശീയ ജലപാതകൾ മുഖാന്തരം ഉള്ള ചരക്കു നീക്കത്തിന് പ്രാധാന്യം നൽകി കൊണ്ട് ഹൂഗ്ലിയിൽ ബാർജുകൾ നിർമ്മിക്കുന്നത് കേന്ദ്രത്തിന്റെ ശ്രദ്ധയിലുണ്ട്

കപ്പൽ നിർമ്മാണത്തിൽ ആഗോള വികസനം ലക്ഷ്യമിട്ട് ഹൂഗ്ലിയിൽ നിർമ്മിച്ച അത്യാധുനിക കപ്പൽ നിർമ്മാണശാല പ്രവർത്തനം തുടങ്ങി. കൊച്ചി കപ്പൽശാലയാണ് പശ്ചിമ ബംഗാളിലെ ഹൂഗ്ലിയിൽ കപ്പൽ നിർമ്മാണശാല നിർമ്മിച്ചത്. രണ്ടു ദശാബ്ദമായി പ്രവർത്തിക്കുന്ന എച്ച്ഡിപിഎല്ലിനെ ഏറ്റെടുത്താണ് വികസന പ്രവർത്തനങ്ങൾ നടത്തുന്നത്.

ഉൾനാടൻ ദേശീയ ജലപാതകൾ മുഖാന്തരം ഉള്ള ചരക്കു നീക്കത്തിന് പ്രാധാന്യം നൽകി കൊണ്ട് ഹൂഗ്ലിയിൽ ബാർജുകൾ നിർമ്മിക്കുന്നത് കേന്ദ്രത്തിന്റെ ശ്രദ്ധയിലുണ്ട്. പ്രധാനമായും 1,500 ടൺ മുതൽ 2,500 ടൺ വരെ ഭാരം വഹിക്കുന്ന കപ്പലുകളും ബാർജുകളുമായിരിക്കും നിർമ്മിക്കുക. 80 മീറ്റർ സ്പിൽവേ സൗകര്യങ്ങളും ക്രെയിനുകൾ ഉൾപ്പെടെ അത്യാധുനിക ഉപകരണങ്ങളും ഐഎസ്ഒ സർട്ടിഫിക്കറ്റും ഹൂഗ്ലി കപ്പൽ നിർമ്മാണശാല നേടിയിട്ടുണ്ട്.

Also Read: ‘അയൽക്കാർ തന്നെ ഭീകരർക്ക് ഒറ്റിക്കൊടുക്കുന്നു’: കശ്മീർ താഴ്‌വര വിടാനൊരുങ്ങി പണ്ഡിറ്റുകൾ

ഹൂഗ്ലിക്ക് സമീപത്തെ രണ്ട് ദേശീയ ജലപാതകളുടെ സാധ്യതകൾ ആയിരിക്കും കൂടുതൽ പ്രയോജനപ്പെടുത്തുക. ചരക്ക് നീക്കം പോലെയുള്ള ആവശ്യങ്ങൾക്കായി യുപി, ബീഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ ഇനി സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന 1,620 മീറ്റർ ജലപാതയുടെയും അസം, അരുണാചൽ പ്രദേശ്, മേഘാലയ എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ജലപാതയുടെയും സാധ്യതകളാണ് പരിഗണനയിൽ ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button