Latest NewsIndia

‘അയൽക്കാർ തന്നെ ഭീകരർക്ക് ഒറ്റിക്കൊടുക്കുന്നു’: കശ്മീർ താഴ്‌വര വിടാനൊരുങ്ങി പണ്ഡിറ്റുകൾ

കശ്‍മീർ: താഴ്‌വര വിട്ട് വീണ്ടും പലായനം ചെയ്യാൻ കാശ്മീരി പണ്ഡിറ്റുകൾ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഇവിടം സുരക്ഷിതമല്ലെന്നും മടങ്ങുന്നതാണ് നല്ലതെന്നും കശ്മീരികളോട് അവരുടെ സംഘടന തന്നെ ആഹ്വാനം ചെയ്തു കഴിഞ്ഞു.

താഴ്‌വരയിൽ ജീവിക്കുന്ന കശ്മീരികളുടെ സംഘടനയായ കശ്മീരി പണ്ഡിറ്റ് സംഘർഷ സമിതിയാണ് ഇങ്ങനെയൊരു ആഹ്വാനവുമായി മുന്നോട്ടുവന്നത്. ഞങ്ങൾക്ക് നേരെ വർദ്ധിച്ചു വരുന്ന ആക്രമണങ്ങൾ കണക്കിലെടുത്താണ് ഈ തീരുമാനം.

‘കശ്മീരിൽ മറ്റൊരു പണ്ഡിറ്റിനെ കൂടി കൊന്നു കഴിഞ്ഞു. താഴ്‌വരയിൽ പുനരധിവസിപ്പിക്കപ്പെട്ട എല്ലാ കാശ്മീരി പണ്ഡിറ്റുകളെയും കൊല്ലുമെന്നതാണ് തങ്ങളുടെ നയമെന്ന് തീവ്രവാദികൾ വ്യക്തമായ സന്ദേശമാണ് നൽകിയിരിക്കുന്നത്. നമ്മളുടെ കൂടെ താമസിക്കുന്നവർ തന്നെയാണ് നമ്മളെ ഭീകരർക്ക് ഒറ്റിക്കൊടുക്കുന്നത്. ഇങ്ങനെയൊരു സാഹചര്യത്തിൽ, മാറിത്താമസിക്കുന്നതാണ് നമ്മുടെ ജീവന് നല്ലത്’ കെപിഎസ്എസ് മേധാവി സഞ്ജയ് ടിക്കൂ മാധ്യമങ്ങളോട് വ്യക്തമാക്കി.

Also read: സുബ്രഹ്മണ്യ പഞ്ചരത്നം

കശ്മീരിൽ പണ്ഡിറ്റുകളുടെ സുരക്ഷാ ഉറപ്പുവരുത്തുന്നതിൽ സർക്കാർ പരാജയപ്പെടുകയാണ്. ചൊവ്വാഴ്ച, ഒരു കശ്മീരി പണ്ഡിറ്റ് യുവാവിനെ കൂടി ഭീകരർ വധിച്ചിരുന്നു. കൂടാതെ, ഇയാളുടെ സഹോദരനും ആക്രമണത്തിൽ പരിക്കേറ്റു. തുടർക്കഥയാവുന്ന ഈ കൊലപാതകങ്ങൾ പണ്ഡിറ്റ് സമൂഹത്തെ ഒരുപാട് ഭയപ്പെടുത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button