Latest NewsIndia

നാടകത്തിൽ കുട്ടിയെ മുസ്‌ലിം തീവ്രവാദിയായി ചിത്രീകരിച്ചു: പഞ്ചാബ് സ്കൂൾ വിവാദത്തിൽ

ജലന്ധർ: സ്കൂളിൽ നടന്ന നാടകത്തിൽ, വിദ്യാർത്ഥിയെ കൊണ്ട് മുസ്ലിം വേഷം കെട്ടിച്ച് തീവ്രവാദിയായി ചിത്രീകരിച്ചതിന് പുലിവാല് പിടിച്ച് സ്കൂൾ അധികൃതർ. പഞ്ചാബിലെ ജലന്ധറിൽ, ബുലാത് മേഖലയിലെ ഒരു സ്കൂളിലാണ് സംഭവം നടന്നത്.

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്, സ്കൂളിൽ കുട്ടികൾ തയ്യാറാക്കിയ ഒരു നാടകം അവതരിപ്പിക്കുകയായിരുന്നു. നാടകത്തിൽ, തീവ്രവാദിയായ കുട്ടി ധരിച്ചിരുന്നത് മുസൽമാന്റെ വേഷവിധാനങ്ങൾ ആയിരുന്നു. ഇതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ജനങ്ങൾ പ്രകോപിതരായത്.

Also read: ‘ഇന്ത്യയ്ക്ക് ഏറ്റവും നല്ല ഡീൽ മാത്രമേ തിരഞ്ഞെടുക്കൂ, അതാണെന്റെ ധാർമികത’: റഷ്യൻ എണ്ണ ഇടപാടുകളെപ്പറ്റി എസ് ജയശങ്കർ

സംഭവം വിവാദമായതോടെ, പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി. മുസ്ലിം സമുദായത്തെ മുഴുവനും മോശമായി ചിത്രീകരിച്ചെന്നും, ആം ആദ്മി സർക്കാർ മാപ്പുപറയണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. പൊളിറ്റിക്കൽ പ്രൊപ്പഗാൻഡയ്ക്ക് വേണ്ടി മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു എന്നിവരെ കേന്ദ്ര സർക്കാർ കരിവാരിത്തേക്കുകയാണ് എന്ന് പ്രസിഡണ്ട് സോണിയാഗാന്ധി ആരോപിച്ചിരുന്നു. ഇതിനിടയിലാണ് പഞ്ചാബിൽ പുതിയ വിവാദം പൊട്ടിപ്പുറപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button