KottayamKeralaNattuvarthaLatest NewsNews

കു​​ട്ടി​​ക​​ളെ മ​​ദ്യ​​പി​​ക്കാ​​ൻ പ്രേ​​രി​​പ്പി​​ച്ചു : പിതാവ് പൊലീസ് പിടിയിൽ

വ​​ട​​വാ​​തൂ​​ർ തേ​​വ​​ർ​​കു​​ന്ന് അ​​മ്പ​​​​ല​​ത്തി​​നു സ​​മീ​​പം പാ​​റ​​യ്ക്ക​​പ​​റ​​മ്പി​​ൽ അ​​രു​​ണ്‍​കു​​മാ​​ർ (36) നെ​​യാ​​ണ് അറസ്റ്റ് ചെയ്തത്

കോ​​ട്ട​​യം: കു​​ട്ടി​​ക​​ളെ മ​​ദ്യ​​പി​​ക്കാ​​ൻ പ്രേ​​രി​​പ്പി​​ച്ച കു​​റ്റ​​ത്തി​​ന് പിതാവ് അ​​റ​​സ്റ്റി​​ൽ. വ​​ട​​വാ​​തൂ​​ർ തേ​​വ​​ർ​​കു​​ന്ന് അ​​മ്പ​​​​ല​​ത്തി​​നു സ​​മീ​​പം പാ​​റ​​യ്ക്ക​​പ​​റ​​മ്പി​​ൽ അ​​രു​​ണ്‍​കു​​മാ​​ർ (36) നെ​​യാ​​ണ് അറസ്റ്റ് ചെയ്തത്. മ​​ണ​​ർ​​കാ​​ട് പൊലീ​​സ് ആണ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

Read Also : കൊച്ചി നഗരത്തെ ഞെട്ടിച്ച ഫ്ളാറ്റ് കൊലപാതക കേസില്‍ നിര്‍ണായക വഴിത്തിരിവ്

സ്ഥി​​ര​​മാ​​യി ഇ​​യാ​​ൾ മ​​ദ്യ​​പി​​ച്ച് വീ​​ട്ടി​​ൽ ​വ​​ന്നു വ​​ഴ​​ക്കു​​ണ്ടാ​​ക്കു​​ക​​യും മ​​ദ്യ​​പി​​ക്കാ​​ൻ ​ഷാ​​പ്പി​​ൽ പോ​​കുമ്പോ​​ൾ കു​​ട്ടി​​ക​​ളെ ബ​​ല​​മാ​​യി കൂ​​ട്ടി​​ക്കൊ​​ണ്ടു പോ​​വു​​ക​​യും ചെ​​യ്തി​​രു​​ന്നു. വീ​​ട്ടി​​ൽ ഇ​​രു​​ന്നു മ​​ദ്യ​​പി​​ക്കു​​ന്ന സ​​മ​​യ​​ത്തു കു​​ട്ടി​​ക​​ളെ നി​​ർ​​ബ​​ന്ധി​​ച്ച് മ​​ദ്യ​​പി​​ക്കാ​​ൻ പ്രേ​​രി​​പ്പി​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു.

ഇ​​തു ചോ​​ദ്യം ചെ​​യ്ത അ​​മ്മ​​യെ ഇ​​യാ​​ൾ കാ​​പ്പി​​വ​​ടി കൊ​​ണ്ട​​ടി​​ച്ചു പ​​രി​​ക്കേ​​ൽ​​പ്പി​​ച്ചു. തു​​ട​​ർ​​ന്ന്, ഭാ​​ര്യ മ​​ണ​​ർ​​കാ​​ട് പൊ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മ​​ണ​​ർ​​കാ​​ട് എ​​സ്എ​​ച്ച്ഒ അ​​നി​​ൽ ജോ​​ർ​​ജ്, എ​​സ്ഐ പി.​​എ. ഷ​​മീ​​ർ​​ഖാ​​ൻ, സി​​പി​​ഒ​​മാ​​രാ​​യ ഹ​​രി​​കു​​മാ​​ർ, പി.​​എ​​സ്. സു​​ബി​​ൻ എ​​ന്നി​​വ​​ർ ചേ​​ർ​​ന്നാ​​ണ് പ്ര​​തി​​യെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. പ്ര​​തി​​യെ കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button