Latest NewsKeralaNewsInternationalGulf

നോര്‍ക്ക റൂട്ട്സ് പ്രവാസി സംരംഭക വായ്പകള്‍ വിതരണം ചെയ്തു

തിരുവനന്തപുരം: ഭൂപരിഷ്‌കരണത്തോടൊപ്പം കേരളത്തിന്റെ സാമ്പത്തിക ശാക്തീകരണത്തിന് സഹായിച്ചത് പ്രവാസി സമൂഹമാണെന്ന് നോർക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ. 1970 കളിൽ എണ്ണ ഉൽപ്പാദനത്തിലൂടെ സാമ്പത്തിക സമാഹരണം നടത്തിയ മധ്യേഷ്യയിൽ അതിനനുസൃതമായി ഉണ്ടായ മനുഷ്യവിഭവശേഷി സാധ്യതകൾ മലയാളികൾക്ക് മുതലെടുക്കാനായി. അങ്ങനെ ഗൾഫിലേയ്ക്ക് കുടിയേറിയ രണ്ടാംഘട്ട പ്രവാസി സമൂഹം കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ മാറ്റിമറിച്ചു. കേരളത്തിന് ഇന്നുളള അഭിവൃദ്ധിയുടെ തണൽ കിട്ടിയത് പ്രവാസികളുടെ വെയിലനുഭവങ്ങളാണെന്നത് വിസ്മരിക്കാൻ കഴിയില്ല. എന്നാൽ ഈ സാമ്പത്തിക ശാക്തീകരണം എങ്ങനെ കേരളത്തിന്റെ വികസനത്തിനു ഉപയോഗിക്കണമെന്നതിൽ ഫലപ്രദമായ ആസൂത്രണമില്ലായ്മ സംഭവിച്ചിട്ടുണ്ട്. ഇതിന് പ്രായശ്ചിത്തം ചെയ്യുന്നതിനാണ് സർക്കാറും നോർക്കയും ശ്രമിക്കുന്നതെന്നും പി ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി.

Read Also: ‘മതവിശ്വാസത്തിന് എതിര്’- ദേശീയപതാക ഉയർത്താൻ വിസമ്മതിച്ച സർക്കാർ സ്‌കൂൾ ഹെഡ്മിസ്ട്രസ്സിനെതിരെ പരാതി

എത്ര പേർ വന്നാലും ലോൺ നൽകുമെന്ന് തീരുമാനിച്ച ട്രാവൻകൂർ പ്രവാസി ഡെവലപ്‌മെന്റ് കോ. ഓപ്പറേറ്റീവ് സൊസൈറ്റിയുടെ തീരുമാനം സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു. സഹകരണ പ്രസ്ഥാനങ്ങൾ പ്രവാസികൾക്ക് പുതിയ മേഖലകളിലേയ്ക്ക് കടന്നുചെല്ലാൻ സഹായകരമായി പ്രവർത്തിക്കാൻ കഴിയും എന്നതിന്റെ തുടക്കമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചടങ്ങിൽ ട്രാവൻകൂർ പ്രവാസി ഡെവലപ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിലുളള വായ്പാ വിതരണവും പി. ശ്രീരാമകൃഷ്ണൻ നിർവ്വഹിച്ചു. നോർക്ക റൂട്ട്‌സിന്റെ പ്രവാസി പുനരധിവാസ പദ്ധതിയായ എൻഡിപിആർഇഎം പദ്ധതി വഴിയാണ് വായ്പകൾ. സൊസൈറ്റിയിൽ രജിസ്റ്റർ ചെയ്ത 16 പേരിൽ നിന്നും 11 പേർക്കായി ആകെ 76 ലക്ഷം രൂപയുടെ വായ്പകളാണ് വിതരണം ചെയ്തത്. ബാക്കിയുളളവർക്കും വരും ദിവസങ്ങളിൽ വായ്പ ലഭ്യമാക്കും. കേരളത്തിലെ 6000 ത്തോളം ബാങ്കിങ്ങ് ശാഖകൾ വഴി എൻഡിപിആർഇഎം സേവനങ്ങൾ ലഭ്യമാണ്. തിരുവനന്തപുരം തൈക്കാടുളള സെന്റർ ഫോർ മാനേജ്‌മെന്റ് ആൻഡ് മാനേജ്‌മെന്റ് (സി.എം.ഡി) ആസ്ഥാനത്ത് നടന്ന ചടങ്ങിൽ നോർക്ക റൂട്ട്‌സ് സി.ഇ.ഒ കെ. ഹരികൃഷ്ണൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. നോർക്ക റൂട്ട്‌സ് ജനറൽ മാനേജർ അജിത്ത് കോളശ്ശേരി, സി.എം.ഡി ഡയറക്ടർ സി.എ. ഡോ. ബിനോയ് ജെ കാറ്റാടിയിൽ സഹകരണ വകുപ്പ് ജോയിന്റ് റജിസ്ട്രാർ ഇ. നിസാമുദ്ദീൻ, ഡെപ്പ്യൂട്ടി റജിസ്ട്രാർ എ. ഷെറീഫ് എന്നിവർ പങ്കെടുത്തു.

Read Also: അന്യന്റെ കിടപ്പറയിൽ എന്ത് നടക്കുന്നു എന്ന് അന്വേഷിച്ച് വിലയിരുത്താതെ മലയാളിക്ക് ഒരു സമാധാനവുമില്ല: കുറിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button