KeralaLatest NewsNews

ഭരണനിർവ്വഹണത്തിൽ വേഗതയും സുതാര്യതയും ഉറപ്പു വരുത്തണം: മന്ത്രി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: സാങ്കേതികവിദ്യയെ കൃത്യമായി ഉപയോഗിക്കുകയും അതോടൊപ്പം രാജ്യത്തെ വിവിധ ഭാഗങ്ങളിലെ മികച്ച മാതൃകകൾ പ്രായോഗികമാക്കിയും ഭരണനിർവ്വഹണം കാര്യക്ഷമമാക്കാൻ കഴിയുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. തിരുവനന്തപുരത്ത് ഐഎംജി ഹാളിൽ നടന്ന ഗുഡ് ഗവേണൻസ് സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

Read Also: കേരള സവാരി: സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ ഓൺലൈൻ ടാക്‌സി സർവീസ് ബുധനാഴ്ച്ച പ്രവർത്തനം ആരംഭിക്കും

ഓരോ ഫയലുകളും ഒരു പ്രത്യേക സമൂഹത്തിന്റെയോ വ്യക്തിയുടെയോ പ്രശ്നങ്ങൾ ആകും പ്രതിനിധീകരിക്കുന്നത് അതുകൊണ്ടുതന്നെ ജനങ്ങളുടെ പ്രശ്‌നങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിന് ഗവൺമെന്റ് ബാധ്യസ്ഥമാണ്. പ്രളയത്തിൽ ഉയർന്ന പ്രദേശങ്ങളിൽ പോലും ബോട്ടുമായി എത്തിച്ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയ മത്സ്യതൊഴിലാളികളുടെ പരിശ്രമം കേരളത്തിലെ മികച്ച മാതൃകകളിൽ ഒന്നാണ്. നിപ്പ, ഓഖി പോലെയുള്ള ദുരന്തങ്ങളിലും വേഗത്തിലും സുതാര്യവുമായ ഇടപെടൽ നടത്തുവാൻ ഗവൺമെന്റിന് സാധിച്ചിട്ടുണ്ട്. ഭരണതലത്തിൽ ഒരു ഘട്ടത്തിൽ നിന്നും മറ്റൊരു ഘട്ടത്തിലേക്കുള്ള ഫയൽ നീക്കങ്ങളിൽ കാലതാമസമില്ലെന്ന് ഉറപ്പാക്കാൻ നമുക്ക് കഴിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന സെമിനാർ 17 ന് അവസാനിക്കും.

Read Also: ആരോഗ്യം നിലനിർത്താൻ നിങ്ങളെ സഹായിക്കുന്ന ഔഷധ സസ്യങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button