Latest NewsNewsIndia

ഭീകരന്‍ ആദില്‍ വാനിയുടെ വീട് കണ്ടുകെട്ടി: കുടുംബത്തെ അറസ്റ്റ് ചെയ്തു

ഭീകരര്‍ക്ക് സുരക്ഷിത താവളം ഒരുക്കിയാല്‍ കര്‍ശനമായ നിയമനടപടി നേരിടേണ്ടി വരുമെന്ന് ജമ്മുകശ്മീര്‍ പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ കശ്മീരി പണ്ഡിറ്റിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഭീകരന്റെ വീട് പോലീസ് കണ്ടുകെട്ടി. ഭീകരന്‍ ആദില്‍ വാനിയുടെ വീട് കണ്ടുകെട്ടിയതിനോടൊപ്പം കുടുംബാംഗങ്ങളെയും പോലീസ് അറസ്റ്റ് ചെയ്തു.

Read Also: അ​​ന​​ധി​​കൃ​​ത മ​​ദ്യ​ക്ക​​ച്ച​​വ​​ടം: പച്ചക്കറി വ്യാപാരി അറസ്റ്റിൽ

ആദില്‍ വാനി ഭീകരനാണെന്നറിഞ്ഞിട്ടും താമസ സൗകര്യമേര്‍പ്പെടുത്തിയതിനാണ് വീട്ടുകാരെ പോലീസ് അറസ്റ്റ് ചെയ്തത്. പിതാവും മൂന്ന് സഹോദരന്മാരുമാണ് അറസ്റ്റിലായത്. നിരോധിത സംഘടനയായ അല്‍-ബാദറിന്റെ സജീവ പ്രവര്‍ത്തകനാണ് ആദില്‍. ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയതിന് പിന്നാലെ ആയുധങ്ങളും സ്ഫോടക വസ്തുക്കളും പോലീസ് കണ്ടെടുത്തിരുന്നു. ഇതാണ് കുടുംബത്തെ അറസ്റ്റ് ചെയ്യാനുള്ള തീരുമാനത്തിലേക്ക് പോലീസിനെ എത്തിച്ചത്.

കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ ബുധനാഴ്ചയായിരുന്നു കശ്മീരി പണ്ഡിറ്റുകളായ സഹോദരന്മാരെ ഭീകരന്‍ ആദില്‍ വാനി വെടിവെച്ചത്. ആപ്പിള്‍ തോട്ടത്തില്‍ വെച്ചായിരുന്നു ആക്രമണം. 45 കാരനായ സുനില്‍ കുമാര്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ സഹോദരന്‍ പിന്റു കുമാര്‍ നിലവില്‍ ആശുപത്രിയിലാണ്.

ഭീകരര്‍ക്ക് സുരക്ഷിത താവളം ഒരുക്കിയാല്‍ കര്‍ശനമായ നിയമനടപടി നേരിടേണ്ടി വരുമെന്ന് ജമ്മുകശ്മീര്‍ പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത്തരത്തിലുള്ള വസതികള്‍ കണ്ടുകെട്ടുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button