KollamLatest NewsKeralaNattuvarthaNews

വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി മ​ധ്യ​വ​യ​സ്ക​യെ മാ​ന​ഹാ​നി​പ്പെ​ടു​ത്താ​ൻ ശ്ര​മം : പ്രതി അറസ്റ്റിൽ

കു​രീ​പ്പു​ഴ ചേ​രി​യി​ൽ മു​ൻ​വി​നാ​ട് കാ​യ​ൽ​വാ​രം വീ​ട്ടി​ൽ ആ​ൽ​ബി​ൻ (28) ആ​ണ് ശ​ക്തി​കു​ള​ങ്ങ​ര പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്

കൊല്ലം: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി മ​ധ്യ​വ​യ​സ്ക​യെ മാ​ന​ഹാ​നി​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച പ്ര​തി പിടിയിൽ. കു​രീ​പ്പു​ഴ ചേ​രി​യി​ൽ മു​ൻ​വി​നാ​ട് കാ​യ​ൽ​വാ​രം വീ​ട്ടി​ൽ ആ​ൽ​ബി​ൻ (28) ആ​ണ് ശ​ക്തി​കു​ള​ങ്ങ​ര പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ആൽബിന്‍റെ അ​മ്മ​യും പരാതിക്കാരിയും ത​മ്മി​ൽ ഉ​ണ്ടായ ​അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ത്തെ തു​ട​ർ​ന്ന്, പ്ര​തി​യു​ടെ അ​മ്മ വീ​ട്ടി​ൽ നി​ന്നും ഇ​റ​ങ്ങി​പോ​യി​രു​ന്നു. ഇ​തി​നെ തുടർന്ന്, പരാതിക്കാരിയുടെ വീ​ട്ടി​ൽ എ​ത്തി​യ ആ​ൽ​ബി​ൻ ചീ​ത്ത വി​ളി​ച്ചു കൊ​ണ്ട് പരാതി​ക്കാ​രി​യേ​യും മ​ക​ളേ​യും അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

Read Also : ‘അധർമ്മങ്ങൾക്കെതിരെ പൊരുതാനുള്ള പ്രചോദനമാകട്ടെ ശ്രീകൃഷ്ണ ജയന്തി’- ആശംസകളുമായി മുഖ്യമന്ത്രി

വീ​ടി​ന്‍റെ ജ​ന​ൽ ചി​ല്ലു​ക​ൾ എ​റി​ഞ്ഞു​ട​ച്ച പ്ര​തി​യെ ത​ട​യാ​ൻ ശ്ര​മിച്ചപ്പോൾ ഇ​യാ​ൾ അവരെ മാ​ന​ഹാ​നി​പ്പെ​ടു​ത്താ​നും ശ്ര​മി​ച്ചു. ഇ​തി​നെ തു​ട​ർ​ന്ന്, ഇ​വ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യ​തി​നും, മാ​ന​ഹാ​നി​പ്പെ​ടു​ത്താൻ ശ്രമിച്ചതിനും ശ​ക്തി​കു​ള​ങ്ങ​ര പൊലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെയ്തത്

ശ​ക്തി​കു​ള​ങ്ങ​ര പൊലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ ബി​നു വ​ർ​ഗ്ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ ആ​ശ ഐ.​വി, സി.​പി.​ഓ ശ്രീ​ലാ​ൽ എ​ന്നി​വ​രാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button