KollamNattuvarthaLatest NewsKeralaNews

കോൺക്രീറ്റ് മിക്സിം​ഗ് ലോറി മറിഞ്ഞ് വീട് തകർന്ന സംഭവം : വീട് പുതുക്കി പണിത് നൽകാമെന്ന് ലോറിയുടമ

വീട്ടിലേക്ക് മറിഞ്ഞ കോൺഗ്രീറ്റ് മിക്സിംഗ് ലോറി ആറ് ദിവസത്തിന് ശേഷമാണ് നീക്കിയത്

കൊല്ലം: കൊട്ടാരക്കരയിൽ കോൺക്രീറ്റ് മിക്സിം​ഗ് ലോറി മറിഞ്ഞ് തകർന്ന വീട് വളരെ വേഗം പുതുക്കി പണിത് നൽകാമെന്ന് ലോറിയുടമ. ഇന്നലെ വൈകിട്ട് ക്രെയിൻ ഉപയോഗിച്ച് കോൺക്രീറ്റ് മിക്സിം​ഗ് ലോറി നീക്കം ചെയ്തതിന് ശേഷമാണ് പ്രതികരണം. വീട്ടിലേക്ക് മറിഞ്ഞ കോൺഗ്രീറ്റ് മിക്സിംഗ് ലോറി ആറ് ദിവസത്തിന് ശേഷമാണ് നീക്കിയത്.

അടൂരിൽ നിന്നും കുന്നിക്കോടേക്ക് പോയ വലിയ കോൺക്രീറ്റ് റെഡിമിക്സ് ലോറി വെള്ളിയാഴ്ച രാവിലെയാണ് മൈലം സ്വദേശിയായ രാമചന്ദ്രൻ പിള്ളയുടെ വീട്ടിലേക്ക് മറിഞ്ഞത്. അപകടമുണ്ടായിട്ടും ലോറിയുടമ തിരിഞ്ഞു നോക്കിയില്ലെന്ന് ആരോപണമുയർന്നിരുന്നു.

Read Also : ‘സൂരജ് പാഞ്ചോളി എന്റെ മകളെ ഉപയോഗിച്ചു’: ആത്മഹത്യ ചെയ്ത നടി ജിയ ഖാന്റെ അമ്മ കോടതിയിൽ

തുടർന്ന്, കെ ബി ഗണേഷ് കുമാർ എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന ചര്‍ച്ചയിൽ വാഹനം നീക്കം ചെയ്യാമെന്നും വീട് പുതുക്കി പണിയാമെന്നും വാഹനയുടമ ഉറപ്പ് നൽകുകയായിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് ക്രെയിൻ ഉപയോഗിച്ച് വാഹനം നീക്കിയത്. വീട് പണി ഉടൻ തുടങ്ങുമെന്നും തകർന്ന വീട്ടുപകരണങ്ങൾക്ക് പകരം പുതിയത് വാങ്ങി നൽകാമെന്നും വാഹനയുടമ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button