KeralaLatest NewsNewsLife Style

പെെനാപ്പിൾ അമിതമായി കഴിക്കരുത്, കാരണം

 

പെെനാപ്പിൾ പലർക്കും ഏറെ ഇഷ്ടമുള്ള പഴങ്ങളിലൊന്നാണ്. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന എൻസൈമായ ബ്രോമെലൈൻ ഉള്ളതിനാൽ ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണമായി പെെനാപ്പിളിലെ കണക്കാക്കുന്നു. ദിവസവും ഒരു കപ്പ് പൈനാപ്പിൾ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനുള്ള ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുമെങ്കിലും ധാരാളം പെെനാപ്പിൾ കഴിക്കുന്നത് പല പാർശ്വഫലങ്ങളിലേക്കും നയിച്ചേക്കാം.

ഒരു കപ്പ് ഫ്രഷ് പൈനാപ്പിളിൽ 82 ഗ്രാം കലോറിയും 0.89 ഗ്രാം പ്രോട്ടീനും 0.20 ഗ്രാം കൊഴുപ്പും അടങ്ങിയിട്ടുണ്ട്.

പൈനാപ്പിൾ ഡയറ്റ് ഇന്ന് പലരും പിന്തുടരുന്നുണ്ട്.

പൈനാപ്പിൾ വളരെ അസിഡിറ്റി ഉള്ളതിനാൽ അത്യധികം വിശപ്പും ക്ഷീണവുമുണ്ടാക്കും. അത് അസ്വസ്ഥകൾക്ക് കാരണമാകും. ഓക്കാനം അല്ലെങ്കിൽ വയറിളക്കം അനുഭവപ്പെടാം. തലകറക്കം, ക്ഷീണം, തലവേദന, വിശപ്പ് വേദന, ഉറക്കമില്ലായ്മ, ബലഹീനത, കടുത്ത വിശപ്പ് തുടങ്ങിയ പാർശ്വഫലങ്ങൾ ബാധിച്ചേക്കാം. കാരണം പൈനാപ്പിളിൽ ഒരു കപ്പിൽ ഒരു ഗ്രാമിൽ താഴെ പ്രോട്ടീനും കൊഴുപ്പും അടങ്ങിയിട്ടുണ്ട്. കൂടാതെ ധാരാളം വിറ്റാമിനുകളും ധാതുക്കളും ഇല്ലാത്തതിനാൽ പോഷകങ്ങളുടെ അഭാവത്തിലേക്ക് നയിക്കും.

കൂടാതെ, വളരെ ഉയർന്ന അളവിലുള്ള ബ്രോമെലൈൻ (പൈനാപ്പിളിൽ കാണപ്പെടുന്ന ഒരു എൻസൈം) ചർമ്മത്തിലെ തിണർപ്പ്, ഛർദ്ദി, വയറിളക്കം, അമിതമായ ആർത്തവ രക്തസ്രാവം എന്നിവയ്ക്ക് കാരണമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button