Latest NewsUAENewsInternationalGulf

5 വയസിന് താഴെയുള്ള കുട്ടികൾക്ക് മുതിർന്നവർക്കുള്ള പൂളുകൾ ഉപയോഗിക്കാൻ അനുവാദമില്ല: അറിയിപ്പുമായി ദുബായ് മുൻസിപ്പാലിറ്റി

ദുബായ്: അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് മുതിർന്നവർക്കുള്ള പൂളുകൾ ഉപയോഗിക്കാൻ അനുവാദമില്ലെന്ന അറിയിപ്പുമായി ദുബായ് മുൻസിപ്പാലിറ്റി. ഇക്കാര്യം വ്യക്തമാക്കി ഹോട്ടലുമകൾക്ക് സർക്കുലർ നൽകി. എല്ലാ സമയത്തും പൂൾ ഏരിയയിൽ കുട്ടികൾക്കൊപ്പം മാതാപിതാക്കൾ ഉണ്ടായിരിക്കണമെന്നാണ് നിർദ്ദേശം.

Read Also: ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ സിപിഎം ബന്ധം പരസ്യമായി ഏറ്റുപറഞ്ഞത് പാര്‍ട്ടിക്ക് നാണക്കേടായി

ദുബായ് മുനിസിപ്പാലിറ്റിയുടെ ആരോഗ്യ-സുരക്ഷാ വകുപ്പിന് കീഴിലുള്ള പരിസ്ഥിതി ആരോഗ്യ വിഭാഗമാണ് ഇതുസംബന്ധിച്ച സർക്കുലർ പുറപ്പെടുവിച്ചത്. പൂൾ ഏരിയയ്ക്കും ഉപയോക്താക്കളുടെ എണ്ണത്തിനും അനുസൃതമായി മതിയായ ലൈഫ് ഗാർഡുകളെ നിയമിക്കണമെന്നും നിർദ്ദേശമുണ്ട്.

രക്ഷാപ്രവർത്തനത്തിനല്ലാതെ മറ്റൊരു ഡ്യൂട്ടിക്കും ലൈഫ് ഗാർഡുകളെ നിയോഗിക്കരുതെന്നും രക്ഷാപ്രവർത്തനം, നീന്തൽക്കുള മേൽനോട്ടം എന്നിവ സംബന്ധിച്ച് മതിയായ യോഗ്യതകളും പരിശീലനവും ലൈഫ് ഗാർഡുകൾക്ക് നൽകിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മുൻസിപ്പാലിറ്റി അറിയിച്ചു.

Read Also: സർക്കാരിനെ അട്ടിമറിക്കാൻ ആർ.എസ്.എസ് ഓഫീസ് കേന്ദ്രീകരിച്ച് ആസൂത്രണം, രാജ്ഭവനും അതിന്റെ ഭാഗമായിരിക്കുന്നു: കോടിയേരി

shortlink

Related Articles

Post Your Comments

Related Articles


Back to top button