Latest NewsKeralaNewsBusiness

‘വാനോളം ആഘോഷം’: ഷോപ്പിംഗ് ഉത്സവവുമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

വിമാനത്താവള ടെർമിനുകൾക്കുള്ളിലെ അമ്പതോളം കടകളും കൊച്ചി ഡ്യൂട്ടി ഫ്രീയുമാണ് ഷോപ്പിംഗ് ഉത്സവത്തിൽ പങ്കെടുക്കുക

ഓണത്തോടനുബന്ധിച്ച് യാത്രക്കാർക്ക് വ്യത്യസ്ഥമായ മേളയുമായി എത്തിയിരിക്കുകയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. അന്താരാഷ്ട്ര- ആഭ്യന്തര യാത്രക്കാർക്കായി ‘വാനോളം ആഘോഷം’ എന്ന പേരിലാണ് ഷോപ്പിംഗ് ഉത്സവം ആരംഭിക്കുന്നത്. ഈ ഷോപ്പിംഗ് ഉത്സവത്തിൽ ഒട്ടനവധി സമ്മാനങ്ങളാണ് യാത്രക്കാരെ കാത്തിരിക്കുന്നത്. അടുത്തയാഴ്ച മുതലാണ് മേള ആരംഭിക്കുന്നത്.

വിമാനത്താവള ടെർമിനുകൾക്കുള്ളിലെ അമ്പതോളം കടകളും കൊച്ചി ഡ്യൂട്ടി ഫ്രീയുമാണ് ഷോപ്പിംഗ് ഉത്സവത്തിൽ പങ്കെടുക്കുക. കൂടാതെ, ഉൽപ്പന്നങ്ങൾക്ക് വൻ തോതിലുള്ള ഡിസ്കൗണ്ടുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഷോപ്പിംഗ് ഡിസ്കൗണ്ട് മേളയിൽ ഒന്നാം സമ്മാനമായി 12 ലക്ഷം രൂപ വില വരുന്ന സ്കോഡ കുഷാകാറാണ് നൽകുക. തിരഞ്ഞെടുക്കപ്പെട്ട ഉൽപ്പന്നങ്ങൾ വാങ്ങുന്ന യാത്രക്കാരിൽ നിന്ന് നറുക്കെടുപ്പിലൂടെയാണ് ഒന്നാം സമ്മാനത്തിന് അർഹമായ വിജയിയെ കണ്ടെത്തുക.

Also Read: ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം

കോവിഡ് പ്രതിസന്ധിക്ക് ശേഷം വിമാന സർവീസുകൾ പഴയതുപോലെ ആരംഭിച്ചത് എയർലൈൻ രംഗത്ത് ശുഭ പ്രതീക്ഷയാണ് നൽകുന്നത്. റിപ്പോർട്ടുകൾ പ്രകാരം, കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജൂലൈ മാസത്തിലെ യാത്രക്കാരുടെ എണ്ണവും വിമാന സർവീസുകൾ കോവിഡിന് മുൻപ് ഉളളതിനേക്കാൾ 85 ശതമാനമായി ഉയർന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button