KeralaLatest News

കൊല്ലത്ത് കുടുംബശ്രീ വനിതകള്‍ തമ്മിലുള്ള വഴക്ക് പുരുഷന്മാരിലേക്കും: അടിപിടിയിൽ 10 പേര്‍ക്ക് പരിക്ക്

കൊല്ലം: പരവൂരില്‍ കുടുംബശ്രീയിലെ സ്ത്രീകള്‍ തമ്മിലുള്ള തര്‍ക്കം പുരുഷുന്മാര്‍ ഏറ്റെടുത്തത് സംഘര്‍ഷത്തില്‍ കലാശിച്ചു. സ്ത്രീകള്‍ തമ്മില്‍ തുടങ്ങിയ വാക്കുതര്‍ക്കമാണ് അക്രമ സംഭവങ്ങളിലേക്ക് നയിച്ചത്. പരവൂര്‍ ഇടയാടി കായലരികത്ത് വീട്ടില്‍ സുഭാഷ്, ഈഴംവിള കവിത വിലാസത്തില്‍ ഷാജി എന്നിവരാണ് പിടിയിലായത്.

സ്ത്രീകളുടെ ഭര്‍ത്താക്കന്മാരും അവരുടെ സുഹൃത്തുക്കളും ചേരിതിരിഞ്ഞ് ആക്രമണം നടത്തുകയായിരുന്നു. സംഘര്‍ഷത്തില്‍ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ പത്തു പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button