Latest NewsUAENewsInternationalGulf

റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ഡയറക്ടർ ജനറലിനെ നിയമിച്ച് യുഎഇ പ്രസിഡന്റ്

അബുദാബി: റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ഡയറക്ടർ ജനറലിനെ നിയമിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. മേജർ ജനറൽ സുൽത്താൻ യൂസുഫ് അബ്ദുൾ റഹ്മാൻ അൽ നുഐമിയെയാണ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ഡയറക്ടർ ജനറലായി നിയമിച്ചത്.

Read Also: ‘ആർ.എസ്.എസിനെ തെറ്റിദ്ധരിച്ചതില്‍ പശ്ചാത്താപമുണ്ട്’: ഉടൻ സിനിമ ഇറക്കുമെന്ന് രാജമൗലിയുടെ പിതാവ് വിജയേന്ദ്ര പ്രസാദ്

യുഎഇയിലേക്കുള്ള വിദേശികളുടെ പ്രവേശനവും താമസവുമായി ബന്ധപ്പെട്ട നയങ്ങളും മറ്റ് കാര്യങ്ങളും തയ്യാറാക്കുന്നതിനുള്ള ഉത്തരവാദിത്തം അദ്ദേഹത്തിനായിരിക്കും. എല്ലാ തരത്തിലുള്ള എൻട്രി വിസകളും റസിഡൻസ് പെർമിറ്റുകളും നൽകുന്നതിന് മേൽനോട്ടം വഹിക്കുക എന്ന ചുമതലയും അദ്ദേഹത്തിനുണ്ട്. ഫ്രീ സോണുകളിൽ മേൽനോട്ടവും ഫീൽഡ് പരിശോധന പ്രവർത്തനങ്ങളും നടപ്പിലാക്കേണ്ട ചുമതലയും അദ്ദേഹത്തിനാണ്.

Read Also: മുസ്ലീം നാമധാരികളെ ബലി കൊടുക്കുന്നു എന്ന ഉളുപ്പില്ലായ്മ പങ്കുവെക്കുന്ന വർഗ്ഗീയ വാദി: രാഹുലിനെതിരെ വി.കെ സനോജ്

shortlink

Related Articles

Post Your Comments

Related Articles


Back to top button