Latest NewsNewsIndiaCrime

അവിഹിത ബന്ധം: ഭർത്താവിന്റെ സ്വകാര്യ ഭാഗത്ത് തിളച്ചവെള്ളം ഒഴിച്ച് ഭാര്യ

പുതുപ്പാട്: ഉറങ്ങിക്കിടന്ന ഭർത്താവിന്റെ സ്വകാര്യഭാഗത്ത് തിളച്ച വെള്ളം ഒഴിച്ച് ഭാര്യ. തമിഴ്നാട് റാണിപേട്ടിലാണ് സംഭവം. തിങ്കളാഴ്ച രാത്രി ഭർത്താവ് മുറിയിൽ ഉറങ്ങിക്കിടക്കവെയാണ് ഭാര്യയുടെ അതിക്രമം. ജനനേന്ദ്രിയത്തിൽ പൊള്ളലേറ്റ പുതുപ്പാട്ട് സ്വദേശി തങ്കരാജിനെ അയൽവാസികൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പലതവണ മുന്നറിയിപ്പ് നൽകിയിട്ടും അവിഹിത ബന്ധം അവസാനിപ്പിക്കാൻ തയാറാകാത്തതിൽ ദേഷ്യം വന്നാണ് താൻ ഈ കടുംകൈ ചെയ്തതെന്ന് ഭാര്യ പ്രിയ പറഞ്ഞു.

ഏഴു വർഷം മുമ്പ് ആണ് തങ്കരാജിന്റെയും പ്രിയയുടെയും വിവാഹം കഴിഞ്ഞത്. ഇരുവർക്കും രണ്ട് പെൺമക്കളുണ്ട്. സെൽഫോൺ പാർട്‌സ് നിർമാണ പ്ലാന്റിൽ സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്നു തങ്കരാജ്. തങ്കരാജിന് ജോലിസ്ഥലത്ത് വച്ച് ഒരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് പ്രിയ അറിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ദമ്പതികൾ പലപ്പോഴും വഴക്കുണ്ടാക്കുമായിരുന്നു.

ചൊവ്വാഴ്ച ഭാര്യയുമായി വാക്ക് തർക്കത്തിനൊടുവിൽ തങ്കരാജ് ഉറങ്ങാൻ പോയിരുന്നു. എന്നാൽ, അപ്പോഴും അസ്വസ്ഥയായ പ്രിയ, തിളച്ച വെള്ളം ഉണ്ടാക്കി തങ്കരാജിന്റെ ജനനേന്ദ്രിയത്തിൽ ഒഴിക്കുകയായിരുന്നു. വേദനകൊണ്ടുള്ള യുവാവിന്റെ നിലവിളി കേട്ടാണ് അയൽവാസികളെത്തിയത്. തുടർന്ന് അയൽവാസികൾ ഇയാളെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. അവിടെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വെല്ലൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

shortlink

Post Your Comments


Back to top button