Latest NewsNewsIndia

ബുര്‍ഖ ധരിച്ച് കാമുകിയെ കാണാന്‍ പോയ യുവാവ് അറസ്റ്റില്‍

ബുര്‍ഖയ്ക്കുള്ളില്‍ പുരുഷനാണെന്ന് വ്യക്തമായതോടെ സൈഫ് അലിയെ തടഞ്ഞുവെച്ച് പോലീസിനെ ഏല്‍പ്പിച്ചു

ബുര്‍ഖ ധരിച്ച് കാമുകിയെ കാണാന്‍ പോയ യുവാവ് അറസ്റ്റില്‍

ബുര്‍ഖയ്ക്കുള്ളില്‍ പുരുഷനാണെന്ന് വ്യക്തമായതോടെ സൈഫ് അലിയെ തടഞ്ഞുവെച്ച് പോലീസിനെ ഏല്‍പ്പിച്ചു

 

 

ലക്നൗ: ബുര്‍ഖ ധരിച്ച് കാമുകിയെ കാണാന്‍ പോയ യുവാവ് അറസ്റ്റില്‍. ഷഹരന്‍പൂര്‍ സ്വദേശി സൈഫ് അലിയാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ സമാധാന ലംഘനത്തിന് പോലീസ് കേസ് എടുത്തു.

മെഹ്മദ്പൂര്‍ സ്വദേശിനിയെ കാണുന്നതിന് വേണ്ടിയാണ് സൈഫ് അലി ബുര്‍ഖ ധരിച്ച് പോയത്. അടുത്തിടെ മറ്റൊരു ജില്ലയില്‍ യുവാവിന് ജോലി ലഭിച്ചിരുന്നു. ഇവിടേയ്ക്ക് പോകുന്നതിന് മുന്‍പായി കാമുകിയെ കാണാന്‍ വേണ്ടിയായിരുന്നു സൈഫ് അലി ബുര്‍ഖ ധരിച്ച് എത്തിയത്.

 

എന്നാല്‍, സൈഫ് അലിയെ കണ്ട് നാട്ടുകാരില്‍ ചിലര്‍ക്ക് സംശയം തോന്നി. ഇതേ തുടര്‍ന്ന് പിടികൂടിയപ്പോഴാണ് സത്യം പുറത്തുവന്നത്. മെഹ്മദ്പൂരിലെത്തിയ സൈഫ് അലിയോട് എവിടെ നിന്നാണെന്ന് പ്രദേശവാസികളില്‍ ചിലര്‍ ചോദിച്ചിരുന്നു. ശബ്ദത്തിലും പ്രകൃതത്തിലും സംശയം തോന്നിയതോടെ മുഖം കാണിക്കാന്‍ ഇവര്‍ ആവശ്യപ്പെടുകയായിരുന്നു. ബുര്‍ഖയ്ക്കുള്ളില്‍ പുരുഷനാണെന്ന് വ്യക്തമായതോടെ സൈഫ് അലിയെ തടഞ്ഞുവെച്ച് പോലീസിനെ ഏല്‍പ്പിച്ചു. പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കാമുകിയെ കാണാന്‍ എത്തിയതാണെന്ന് യുവാവ് വ്യക്തമാക്കിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button