KeralaLatest News

ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതിന് ആരും എതിരല്ല, ഇന്ന വസ്ത്രം തന്നെ ധരിക്കണമെന്ന് പറയുന്നതാണ് പ്രശ്നം: ഇ ടി മുഹമ്മദ് ബഷീർ

കോഴിക്കോട്: വസ്ത്രധാരണം മാറിയത് കൊണ്ട് മാത്രം ലിംഗ സമത്വം ഉണ്ടാവില്ല. ജെൻഡർ ന്യൂട്രൽ ചർച്ചകളുടെ വഴി മാറുന്നുവെന്ന് മുസ്ലീം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീർ. ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതിന് ആരും എതിരല്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, എം കെ മുനീറിൻറെ കഴിഞ്ഞ ദിവസത്തെ വിവാദ പരാമർശത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാതെ അദ്ദേഹം ഒഴിഞ്ഞുമാറി. ‘ഇന്ന വസ്ത്രം തന്നെ ധരിക്കണമെന്ന് പറയുന്നതാണ് പ്രശ്നം. ഇഷ്ടമുള്ള വസ്ത്രം ധരിക്കട്ടെ. താൻ എല്ലാ ആളുകളും പറയുന്നതിന് മറുപടി പറയേണ്ട ആവശ്യമില്ല.

മുനീറിന്റെയും പിഎംഎ സലാമിന്റെയും അഭിപ്രായങ്ങൾക്ക് അവർ തന്നെ വ്യക്തത വരുത്തണമെന്നാണ് അദ്ദേഹം പറഞ്ഞത്. ലിംഗനീതിയുമായി ബന്ധപ്പെട്ട ചർച്ചകളാണ് നടത്തേണ്ടത്’- ഇ ടി മുഹമ്മദ് ബഷീർ അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button