NewsLife StyleHealth & Fitness

ശ്വാസകോശ ക്യാൻസറിനെ പ്രതിരോധിക്കാൻ ഇക്കാര്യങ്ങൾ അറിയൂ

ശ്വാസകോശ ക്യാൻസർ വരാതിരിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട മുൻ കരുതലാണ് പുകവലി ശീലം പരമാവധി ഒഴിവാക്കുക എന്നത്

ശരീരത്തിന്റെ പല ഭാഗങ്ങളെയും ബാധിക്കുന്ന രോഗാവസ്ഥയാണ് ക്യാൻസർ. രാജ്യത്ത് ഏറ്റവും അധികം ആളുകളിൽ കണ്ടുവരുന്ന ക്യാൻസറിലൊന്നാണ് ശ്വാസകോശ ക്യാൻസർ. സാധാരണയായി പുരുഷന്മാരിലാണ് ശ്വാസകോശ ക്യാൻസർ കൂടുതലായി കണ്ടുവരുന്നതെങ്കിലും സ്ത്രീകൾക്കിടയിലും ശ്വാസകോശ ക്യാൻസറിന്റെ തോത് കൂടി വരുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ ശ്വാസകോശ കാൻസർ വരാതെ സൂക്ഷിക്കാൻ മുൻകരുതലുകൾ എടുക്കുന്നത് നല്ലതാണ്. ശ്വാസകോശത്തിന്റെ ആരോഗ്യം നിലനിർത്താൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.

ശ്വാസകോശ ക്യാൻസർ വരാതിരിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട മുൻ കരുതലാണ് പുകവലി ശീലം പരമാവധി ഒഴിവാക്കുക എന്നത്. പുകവലിക്കുന്നവരിൽ ശ്വാസകോശ ക്യാൻസർ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ശ്വാസകോശത്തിന്റെ പ്രവർത്തനത്തെ ബാധിക്കുകയും ട്യൂമറുകൾ ഉണ്ടാകാൻ വഴിയൊരുക്കുകയും ചെയ്യും. കൂടാതെ, പുകവലിക്കുന്നവരുമായി സമ്പർക്കം പുലർത്തുന്നവർക്കും ശ്വാസകോശ ക്യാൻസർ കണ്ടുവരുന്നതായി പഠനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സിഗരറ്റ് പുക ശ്വസിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനാൽ ചുറ്റുമുള്ള പുകവലിക്കാരിൽ നിന്ന് അകന്നു നിൽക്കുന്നത് നല്ലതാണ്.

Also Read: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി : നേ​വി ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റ​സ്റ്റി​ൽ

ശ്വാസകോശ ക്യാൻസർ വരുന്നത് തടയാൻ ദിവസേന വ്യായാമം, യോഗ, പോഷകാഹാരം എന്നിവ ശീലമാക്കുന്നത് നല്ലതാണ്. ഇവ ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ക്യാൻസർ വരുന്നതിനെതിരെ പോരാടാനും സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button