KollamKeralaNattuvarthaLatest NewsNews

ദേ​ശീ​യ​പാ​ത​യി​ൽ വാ​ഹ​നാ​പ​ക​ടം : ഒ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രു​ക്ക്

പു​ത്ത​ൻ തു​റ മു​ണ്ട​ക​ത്തി​ൽ വീ​ട്ടി​ൽ പ്ര​സ​ന്ന​ന് (59) ആണ് പരിക്കേറ്റത്

ച​വ​റ : ദേ​ശീ​യ​പാ​ത​യി​ലുണ്ടായ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു.​ പു​ത്ത​ൻ തു​റ മു​ണ്ട​ക​ത്തി​ൽ വീ​ട്ടി​ൽ പ്ര​സ​ന്ന​ന് (59) ആണ് പരിക്കേറ്റത്.

ദേ​ശീ​യപാ​ത​യി​ൽ നീ​ണ്ട​ക​ര ജോ​യി​ന്‍റ് ജം​ങ്ഷ​നി​ൽ ഇ​ന്ന​ലെ രാ​വി​ലെ 7.30 ഓ​ടെ ആണ് അപകടം നടന്നത്. വ​ട​ക്കു നി​ന്നു അ​ത്യാ​സ​ന്ന നി​ല​യി​ൽ രോ​ഗി​യു​മാ​യി വ​ന്ന കാ​റും അ​തേ ദി​ശ​യി​ലേ​ക്ക് ത​ന്നെ നീ​ണ്ട​ക​ര ഹാ​ർ​ബ​റി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന പ്രസന്നൻ സഞ്ചരിച്ച ബൈ​ക്കും തമ്മിൽ ആണ് അപകടമുണ്ടായത്. ബൈക്കിനെ​ കാ​ർ ഇ​ടി​ച്ചു തെ​റി​പ്പി​ക്കുകയായിരുന്നു.

Read Also : പൊലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകൾ റദ്ദാക്കണം: സ്വപ്ന സുരേഷിന്റെ ഹർജിയിൽ ഇന്ന് വിധി

അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന്, നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് നി​ർ​ത്തി​യി​ട്ടി​രു​ന്ന ജെ ​സി ബി​യി​ൽ ഇ​ടി​ച്ചാണ് പ്ര​സ​ന്ന​ന് ഗു​രു​ത​ര പ​രു​ക്കേ​റ്റത്. അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ പ്ര​സ​ന്ന​നെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലും പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button