കണ്ണൂർ: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച സംഭവത്തിൽ ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്തണമെന്ന് പൊലീസ് റിപ്പോർട്ട്. ശുപാർശ ഡി ഐ.ജി രാഹുൽ ആർ നായർ ജില്ല കളക്ടർക്ക് കൈമാറി.എന്നാൽ, സർക്കാർ നീക്കം രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്ന് ഫർസീൻ മജീദ് മാധ്യമങ്ങളോട് പറഞ്ഞു. ഫർസീൻ മജീദിനെതിരെ കാപ്പ ചുമഴ്ത്തണമെന്ന് ആവശ്യപ്പെട്ട് ഡി.ഐ.ജി തലത്തിൽ നിന്നാണ് കളക്ടറുടെ അനുമതിയ്ക്കായുള്ള അപേക്ഷ പോയിട്ടുള്ളത്.
Read Also: ‘അധർമ്മങ്ങൾക്കെതിരെ പൊരുതാനുള്ള പ്രചോദനമാകട്ടെ ശ്രീകൃഷ്ണ ജയന്തി’- ആശംസകളുമായി മുഖ്യമന്ത്രി
എന്നാൽ, ഫർസീൻ മജീദിനെ കേസുകളുടെ എണ്ണവും കേസുകളുടെ സ്വഭാവവും പരിഗണിക്കുമ്പോൾ കണ്ണൂർ ജില്ലയിൽ നിന്ന് നാടുകടത്തണം. ഫർസീൻ മജീദിനെ ജില്ലയിൽ തുടരാൻ അനുവദിക്കുന്നത് ക്രമസമാധന പ്രശ്നങ്ങളുണ്ടാക്കുന്നു. മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചു, അതിനായി ഗൂഡാലോചന നടത്തി തുടങ്ങിയ കുറ്റങ്ങളും പഴയ കേസുകളും ഉൾപ്പെടുത്തിയാണ് കളക്ടർക്ക് ശുപാർശ നൽകിയിട്ടുള്ളത്’- പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കി.
Post Your Comments