Latest NewsInternational

ജനസംഖ്യ കുറവ്: പത്തു കുട്ടികളുള്ള സ്ത്രീകൾക്ക് വൻതുക ഓഫർ ചെയ്ത് പുടിൻ

മോസ്‌കോ: പത്തു കുട്ടികളുള്ള സ്ത്രീകൾക്ക് വൻതുക ഓഫർ ചെയ്ത് റഷ്യൻ പ്രസിഡണ്ട് വ്ലാഡിമിർ പുടിൻ. രാജ്യത്തെ ജനസംഖ്യ വർധിപ്പിക്കാനാണ് ഈ നടപടി. കോവിഡ് മഹാമാരി, ഉക്രയിൻ യുദ്ധം എന്നിവ രാജ്യത്തെ ജനസംഖ്യയെ വിപരീതമായി ബാധിച്ചിരിക്കുകയാണ്. ഇതിനു പോംവഴിയായാണ് സർക്കാർ ഇങ്ങനെയൊരു പദ്ധതി ആവിഷ്കരിക്കുന്നത്.

13,500 യൂറോ ( ഏകദേശം 10,85,157.00 ഇന്ത്യൻ രൂപ) ആണ് പത്ത് കുട്ടികൾ വേണമെന്ന് പദ്ധതിയിടുന്ന അമ്മമാർക്കായി പുടിൻ വാഗ്ദാനം ചെയ്തിരിക്കുന്നത്. രാജ്യത്തെ ജനസമ്പത്ത് വർദ്ധിപ്പിക്കാനായി കൂടുതൽ കുട്ടികളെ വളർത്താൻ തയ്യാറാവുന്ന കുടുംബങ്ങൾക്കുള്ള സഹായധനമാണിത്. മദർ ഹീറോയിൻ എന്നാണ് ഈ പദ്ധതി അറിയപ്പെടുന്നത്.

Also read: പാർട്ടിയിൽ കുടിച്ചു മറിഞ്ഞ് ഫിൻലാൻഡ് പ്രധാനമന്ത്രി: മയക്കുമരുന്ന് ടെസ്റ്റ് നടത്തണമെന്ന് പ്രതിപക്ഷം
ലോകത്തിലെ ഏറ്റവും വലിയ രാജ്യമാണെങ്കിലും റഷ്യയിൽ ജനസംഖ്യ വളരെ കുറവാണ്. 15 കോടിയിൽ താഴെ ആളുകൾ മാത്രമാണ് റഷ്യയിലുള്ളത്. കടുത്ത മഞ്ഞുള്ള പ്രദേശങ്ങൾ ജനജീവിതം ദുസ്സഹമാക്കുന്നതിനാൽ മോസ്കോ, സെന്റ് പീറ്റേഴ്സ്ബർഗ് മുതലായ പ്രധാന നഗരങ്ങളിലാണ് ജനസാന്ദ്രത കൂടുതൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button