Latest NewsNewsIndiaBusiness

ഏഷ്യ- പസഫിക് മേഖലയിൽ കോടീശ്വരന്മാരുടെ തലസ്ഥാനമാകാനൊരുങ്ങി സിംഗപ്പൂർ, പുതിയ റിപ്പോർട്ട് ഇങ്ങനെ

2030 ഓടെ ഏറ്റവും കൂടുതൽ കോടീശ്വരന്മാരുള്ള രണ്ടാമത്തെ രാജ്യമായി ഓസ്ട്രേലിയ മാറും

കോടീശ്വരന്മാരുടെ തലസ്ഥാനമാകാനൊരുങ്ങുകയാണ് സിംഗപ്പൂർ. എച്ച്എസ്ബിസി ഹോൾഡിംഗ്സ് റിപ്പോർട്ടുകൾ പ്രകാരം, 2030 ഓടെ ഏഷ്യ- പസഫിക് മേഖലയിൽ ഏറ്റവും കൂടുതൽ ശതമാനം കോടീശ്വരന്മാരുള്ള രാജ്യമായി സിംഗപ്പൂർ മാറിയേക്കും. കൂടാതെ, സിംഗപ്പൂരിലെ പ്രായപൂർത്തിയായവരിൽ 13.4 ശതമാനവും കോടീശ്വരന്മാരായിരിക്കും എന്നാണ് വിലയിരുത്തൽ.

2030 ഓടെ ഏറ്റവും കൂടുതൽ കോടീശ്വരന്മാരുള്ള രണ്ടാമത്തെ രാജ്യമായി ഓസ്ട്രേലിയ മാറും. 2021 ലെ കണക്കുകൾ പ്രകാരം, ഓസ്ട്രേലിയയിലാണ് ഏറ്റവും കൂടുതൽ കോടീശ്വരന്മാർ ഉള്ളത്. എട്ടു വർഷത്തിനുള്ളിൽ ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

Also Read: കേരളത്തിൽ പുരുഷന്മാരേക്കാൾ കൂടുതൽ ലൈംഗിക പങ്കാളികൾ സ്ത്രീകൾക്ക്: സർവ്വേ ഫലം പുറത്ത്

സിംഗപ്പൂർ, ഓസ്ട്രേലിയ എന്നിവയ്ക്ക് തൊട്ടുപിന്നാലെ, ഹോങ്ക്കോംഗ്, തായ്‌വാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾ ആയിരിക്കും ആദ്യ അഞ്ച് അഞ്ചു സ്ഥാനങ്ങളിൽ ഇടം പിടിക്കുക. പ്രായപൂർത്തിയായവരിൽ 0.6 ശതമാനം മാത്രമായിരിക്കും ഇന്ത്യയിലെ കോടീശ്വരന്മാരുടെ എണ്ണം. അതിനാൽ, പട്ടികയിൽ പതിമൂന്നാം സ്ഥാനമായിരിക്കും ഇന്ത്യക്ക് ലഭിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button