Latest NewsKeralaNews

വിഴിഞ്ഞം സമരസമിതിയുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കും: മന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം സമരസമിതയുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് ഫിഷറീസ് മന്ത്രി അബ്ദുറഹിമാൻ. വിഴിഞ്ഞം വിഷയത്തിൽ സമരസമിതിയുമായി നടത്തിയ ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Read Also; സർവ്വകലാശാല നിയമനത്തിൽ വിമർശനം ഉന്നയിക്കുന്നവ‌ർ യു.ജി.സി ചട്ടങ്ങളെ കുറിച്ച് അറിവില്ലാത്തവർ: ആവർത്തിച്ച് പ്രിയ വർഗീസ്

കടലാക്രമണത്തെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് വാടക വീടുകളിലേക്ക് മാറി താമസിക്കാൻ ആവശ്യമായ വാടകതുക നിശ്ചയിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് ജില്ലാ കളക്ടർ അദ്ധ്യക്ഷനും ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടറും മറ്റു ഉദ്യോഗസ്ഥരും അടങ്ങുന്ന സമിതിയെ നിയോഗിച്ചു. ഓഗസ്റ്റ് 27 നകം റിപ്പോർട്ട് സമർപ്പിക്കാൻ സമിതിയോട് നിർദ്ദേശിച്ചു. ഗതാഗത മന്ത്രി ആന്റണി രാജുവും സമരസമിതി നേതാക്കളും ഫിഷറീസ് സെക്രട്ടറി കെ എസ് ശ്രീനിവാസ് ഉൾപ്പെടെയുള്ളവരും യോഗത്തിൽ പങ്കെടുത്തു.

കാലാവസ്ഥ മുന്നറിയിപ്പ് മൂലം മത്സ്യബന്ധനത്തിന് കടലിൽ പോകാൻ കഴിയാത്ത ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് ധനസഹായം അനുവദിക്കുന്നതിനുള്ള സാധ്യത പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഫിഷറീസ് ഡയറക്ടറെ ചുമതലപ്പെടുത്തി. മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണ വിതരണത്തിലെ ക്രമക്കേടുകൾ ഒഴിവാക്കാൻ മത്സ്യഫെഡിന് മണ്ണെണ്ണ വിതരണത്തിനുള്ള അനുമതി ലഭ്യമാക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഫിഷറീസ് മന്ത്രി അറിയിച്ചു. കഴിഞ്ഞ ദിവസം കേന്ദ്ര ഫിഷറീസ് മന്ത്രി പർഷോത്തം രുപാലയെ മന്ത്രി അബ്ദുറഹിമാൻ സന്ദർശിച്ചിരുന്നു. ഈ അവസരത്തിൽ കേരള തീരമേഖലയിലെ വിഷയങ്ങൾ ചർച്ച ചെയ്തിരുന്നു.

തിരുവനന്തപുരം മുതലപ്പൊഴി ഫിഷിംഗ് ഹാർബർ നിർമ്മാണത്തിലെ അപാകതകൾ സംബന്ധിച്ച് പഠനം നടത്തി തദ്ദേശവാസികളായ മത്സ്യത്തൊഴിലാളികളുടെ അഭിപ്രായവും കണക്കിലെടുത്ത് ആവശ്യമായ പരിഹാര നടപടികൾ സ്വീകരിക്കും. ഇതിനായി ഹാർബർ എൻജിനിയറിംഗ് വകുപ്പ് ചീഫ് എൻജിനിയറെ ചുമതലപ്പെടുത്തി. പുനർഗേഹം പദ്ധതിയിൽ ഉൾപ്പെടുത്തി വലിയതുറയിൽ 192 ഫ്‌ളാറ്റുകൾ നിർമ്മിക്കുന്നതിനുള്ള ഭൂമി കൈമാറ്റ നടപടികൾ പൂർത്തീകരിക്കാൻ മന്ത്രിതല യോഗം ഈ മാസം 22 ന് തിരുവനന്തപുരത്ത് ചേരുമെന്ന് മന്ത്രി അറിയിച്ചു.

Read Also: സ്ത്രീകള്‍ക്ക് ഒന്നിലധികം ലൈംഗിക പങ്കാളികൾ, പട്ടികയിൽ കേരളവും: ദേശീയ കുടുംബ ആരോഗ്യ സര്‍വേ പറയുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button