Latest NewsNewsBusiness

തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ച് ഐഡിഎഫ്സി ഫസ്റ്റ്ബാങ്ക്

7 ദിവസം മുതൽ 29 ദിവസം വരെ കാലാവധിയുള്ള സ്ഥിരനിക്ഷേപത്തിന് 3.50 ശതമാനം പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്

ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ഐഡിഎഫ്സി ഫസ്റ്റ്ബാങ്ക്. തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ബാങ്ക് ഉയർത്തിയത്. ഇതോടെ, സ്ഥിരനിക്ഷേപങ്ങൾക്ക് ഇനി ഉയർന്ന പലിശ നിരക്ക് ലഭിക്കും.

7 ദിവസം മുതൽ 29 ദിവസം വരെ കാലാവധിയുള്ള സ്ഥിരനിക്ഷേപത്തിന് 3.50 ശതമാനം പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. 30 ദിവസം മുതൽ 90 ദിവസം വരെയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് 4.00 ശതമാനം പലിശയും 91 ദിവസം മുതൽ 180 ദിവസം വരെ കാലാവധി പൂർത്തിയാക്കുന്ന സ്ഥിരനിക്ഷേപങ്ങൾക്ക് 4.50 ശതമാനം പലിശയും നൽകും. 181 ദിവസം മുതൽ 1 വർഷം കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് 5.75 ശതമാനമാണ് പലിശ. 365 ദിവസം മുതൽ 499 ദിവസം വരെയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് 6.25 ശതമാനമാണ് പലിശ ലഭിക്കുക.

Also Read: ഏഷ്യാ കപ്പ് 2022: രാഷ്ട്രീയ പ്രതിസന്ധികൾക്കൊടുവിൽ ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു

750 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാക്കുന്ന ടേം നിക്ഷേപങ്ങൾക്ക് 6.90 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. 751 ദിവസം മുതൽ 5 വർഷം വരെയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് 6.50 ശതമാനം നിരക്കിലാണ് പലിശ ലഭിക്കുന്നത്. കൂടാതെ, 10 വർഷം വരെ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് 6 ശതമാനം വരെ പലിശ നൽകുന്നത് തുടരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button