KottayamLatest NewsKeralaNattuvarthaNews

ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു

പെ​രു​ന്ന ക​ള​ത്തി​ൽ സ്റ്റോ​ഴ്സ് ഉ​ട​മ കെ.​വി.​ജോ​യി (63) ആ​ണ് മ​രി​ച്ച​ത്

ച​ങ്ങ​നാ​ശേ​രി: പെ​രു​ന്ന പെ​ട്രോ​ൾ പ​മ്പി​നു സ​മീ​പം ബൈക്കിടിച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ്യാ​പാ​രി മ​രി​ച്ചു. പെ​രു​ന്ന ക​ള​ത്തി​ൽ സ്റ്റോ​ഴ്സ് ഉ​ട​മ കെ.​വി.​ജോ​യി (63) ആ​ണ് മ​രി​ച്ച​ത്.

Read Also : മനീഷ് സിസോദിയയുടെ വീട്ടിലെ റെയ്ഡ്: ഡല്‍ഹിയില്‍ ഐഎഎസ് തലപ്പത്ത് അഴിച്ചുപണി, 12 ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം

12-ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 3.30-നാ​യി​രു​ന്നു അ​പ​ക​ടം. പെ​രു​ന്ന​യി​ലെ തി​യ​റ്റ​റി​നു പി​ൻ​വ​ശ​ത്തു​ള്ള വ​ഴി​യി​ലൂ​ടെ വ​ന്ന് പെ​രു​ന്ന പെ​ട്രോ​ൾ പമ്പി​ലേ​ക്ക് ക​യ​റു​ന്ന​തി​നി​ടെ അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ ബൈ​ക്ക് ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് കോ​ട്ട​യം കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലിരിക്കെ ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെയാണ് മ​രി​ച്ചത്.

മൃ​ത​ദേ​ഹം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു വ​സ​തി​യി​ലെ​ത്തി​ക്കും. സംസ്കാരം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11-ന് ​സെ​ന്‍റ് മേ​രീ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ൻ പ​ള്ളി​യി​ൽ നട​ക്കും. ഭാ​ര്യ ജൂ​ലി ഫാ​ത്തി​മാ​പു​രം ഒ​ള​ശ കു​ടും​ബാം​ഗം. ഏ​ക​മ​ക​ൾ എ​യ്ഞ്ച​ല കി​ളി​മ​ല സേ​ക്ര​ഡ് ഹാ​ർ​ട്ട് പ​ബ്ലി​ക് സ്കൂ​ൾ പ​ത്താം​ക്ലാ​സ് വി​ദ്യാ​ർത്ഥി​നി​യാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button