Latest NewsKeralaNews

തിരുവനന്തപുരത്ത് വാഹനാപകടത്തിൽ ബൈക്ക് യാത്രികരായ അച്ഛനും മകനും മരിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ

തിരുവനന്തപുരം: നഗരൂരിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികരായ അച്ഛനും മകനും മരിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ.

വാഹനത്തിൽ ഉണ്ടായിരുന്ന ജാഫർ, ഷുക്കൂർ എന്നിവരാണ് അറസ്റ്റിലായത്. നഗരൂർ പോലീസാണ് ഇവരെ‍ അറസ്റ്റ് ചെയ്തത്. പ്രതികൾ മദ്യപിച്ചിരുന്നതായാണ് പ്രാഥമിക വിവരം.

നഗരൂർ സ്വദേശി സുനിൽകുമാർ (45) മകൻ ശ്രീദേവ് (5) എന്നിവരാണ് കഴിഞ്ഞ ദിവസം കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന മൂത്തമകൻ ശ്രീഹരി (15 )യെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആറ്റിങ്ങൽ കിളിമാനൂർ റോഡിൽ നഗരൂർ കല്ലിംഗലിലായിരുന്നു അപകടമുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button