Latest NewsIndia

കാനഡ വിസ വരാൻ വൈകി,വിദ്യാർത്ഥി ആത്മഹത്യ ചെയ്തു: പിറ്റേദിവസം വിസയും വന്നു

കുരുക്ഷേത്ര: വിദ്യാഭ്യാസത്തിനായി കാനഡയ്ക്കു പോകാൻ നിന്ന വിദ്യാർത്ഥി വിസ വരാൻ വൈകിയതിൽ മനംനൊന്ത് ആത്മഹത്യ ചെയ്തു. ഹരിയാനയിലെ കുരുക്ഷേത്രയിലാണ് സംഭവം.

ഹരിയാനയിലെ ജാൻസ സ്വദേശിയായ വികേഷ് സൈനിയാണ് മരണമടഞ്ഞത്. 23 വയസ്സായിരുന്നു. ഉന്നത പഠനത്തിനായി കാനഡയിലേക്ക് പോകാൻ അപേക്ഷിച്ച് വിസ വരാൻ കാത്തിരിക്കുകയായിരുന്നു യുവാവ്. എന്നാൽ ഏറെ വൈകിയിട്ടും വിസ വന്നില്ല. ഇതിന്റെ മാനസിക സമ്മർദ്ദം മൂലമാണ് യുവാവ് ആത്മഹത്യ ചെയ്തത്. ആഴമുള്ള കനാലിൽ ചാടിയ യുവാവിന്റെ മൃതദേഹം, പിന്നീട് ഒഴുകി നടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.

Also read: സർക്കാർ ഉദ്യോഗത്തിനുള്ള പരീക്ഷയിൽ കോപ്പിയടി നടപ്പില്ല: ഇന്റർനെറ്റ് സർവീസ് റദ്ദാക്കി ആസാം

കൂടെ പോകാനിരുന്ന വിദ്യാർത്ഥിയുടെ വിസ കൂടി വന്നതോടെ യുവാവ് നിരാശ ബാധിച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് ബന്ധുക്കൾ പറയുന്നത്. എന്നാൽ, എല്ലാവരെയും കണ്ണീരിലാഴ്ത്തിക്കൊണ്ട് വികേഷ് ആത്മഹത്യ ചെയ്തതിന്റെ പിറ്റേദിവസം അവന്റെ വീട്ടിലേക്ക് കാനഡയിലേക്കുള്ള വിസയെത്തി. ഇത് തകർന്നു പോയ യുവാവിന്റെ കുടുംബത്തിന് അടുത്ത ആഘാതമായി മാറിയെന്ന് ഗ്രാമമുഖ്യൻ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button