KeralaLatest NewsNews

‘കുട്ടികളെ ഇടകലർത്തി ഇരുത്തിയാൽ ലിംഗസമത്വമാകില്ല’: ലീഗിനെ പിന്തുണച്ച് കെ. മുരളീധരൻ

കോഴിക്കോട്: ജെൻഡർ ന്യൂട്രാലിറ്റി വിഷയത്തിൽ മുസ്ലിം ലീഗിനെ പിന്തുണച്ച് കെ മുരളീധരൻ എം.പി. ക്ലാസ്മുറികളിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും ഇടകലർത്തി ഇരുത്തിയാൽ ലിംഗസമത്വമാകില്ലെന്നും, ലീഗ് മാത്രമല്ല കേരളത്തിലെ ജനങ്ങൾ ആ രീതിയിലുള്ള ഇരിപ്പ് ഇഷ്ടപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ആദ്യം വേണ്ടത് സ്ത്രീ സുരക്ഷയാണെന്ന് പറഞ്ഞ മുരളീധരൻ, സർക്കാരിന്റേത് തലതിരിഞ്ഞ പരിഷ്കാരമാണെന്നും വിമർശിച്ചു. വിദ്യാലയങ്ങൾ കൂടുതൽ പരിഷ്കാരങ്ങളിലേക്ക് പോകേണ്ട ആവശ്യമില്ല.

അതേസമയം, ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ മുതിര്‍ന്ന കുട്ടികളെ ക്ലാസ് മുറികളില്‍ ഒരുമിച്ചിരുത്തി കൊണ്ടു പോകാനുള്ള പുതിയ നിര്‍ദേശങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കിയിരുന്നു. പുതിയ നിര്‍ദേശങ്ങള്‍ ഫ്രീ സെക്‌സിലേക്ക് വഴിതെളിക്കുമെന്നും, ദുരവ്യാപകമായ പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കണ്ടാണ് ലീഗ് ഇതിനെ എതിര്‍ക്കുന്നതെന്നും മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം കഹ്‌സീഞ്ഞ ദിവസം പറഞ്ഞിരുന്നു.

‘ലിബറലിസം വിദ്യാലയങ്ങളിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തെയാണ് ഞങ്ങള്‍ എതിര്‍ക്കുന്നത്. പഠനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ശ്രദ്ധ ചെലുത്താനുള്ള ഒരു സാഹചര്യത്തിലേക്ക് പോകണമെങ്കില്‍ അതിന് അനുസൃതമായ സാഹചര്യമുണ്ടാകണം. ആ കാര്യത്തില്‍ വാശിയില്ല എന്നൊക്കെ വിദ്യാഭ്യാസ മന്ത്രി പറഞ്ഞിട്ടുണ്ടെങ്കിലും കരിക്കുലം നെറ്റ്‌വര്‍ക്കിന്റെ നിര്‍ദേശങ്ങളില്‍ നിന്ന് അത് പിന്‍വലിക്കപ്പെട്ടിട്ടില്ല. അത്തരം കാര്യങ്ങളില്‍ ഒന്ന് കൂടി ശക്തമായി ഗവണ്‍മെന്റിനോട് ആവശ്യപ്പെടാന്‍ പാര്‍ട്ടി യോഗം തീരുമാനിച്ചിട്ടുണ്ട്. ജെൻഡർ ന്യൂട്രാലിറ്റി ഫ്രീ സെക്‌സിലേക്കൊക്കെ പോകും. ക്യാമ്പസുകളില്‍ എസ്.എഫ്.ഐയുടെ പോസ്റ്ററുകള്‍ എങ്ങനെയായിരുന്നു. അതൊക്കെ എവിടേക്കാണ് പോകുന്നത്. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് രോഗ പ്രതിരോധം തന്നെയാണ്. ഇത് അതിലേക്ക് ആളുകളെ കൊണ്ടു പോകാനുള്ള ശ്രമമാണ് എന്നത് വളരെ വ്യക്തമായ കാര്യമാണ്’, സലാം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button