KeralaLatest NewsNews

ലോകായുക്ത നിയമഭേദഗതി നിയമത്തിന്‍റെ അന്തസത്ത ഇല്ലാതാക്കുന്നതാണെന്ന് സി.പി.ഐ: മുഖ്യമന്ത്രിയെ വിയോജിപ്പ് അറിയിച്ചു

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിയോജിപ്പ് അറിയിച്ച് സി.പി.ഐ. കാനം രാജേന്ദ്രനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് സി.പി.ഐയുടെ വിയോജിപ്പറിയിച്ചത്. ബദല്‍ നിർദ്ദേശങ്ങള്‍ മുന്നോട്ട് വെച്ച സി.പി.ഐയോട് ഭേദഗതിയില്‍ പരിശോധന ആകാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

പുതിയ ഭേദഗതി നിയമത്തിന്‍റെ അന്തസത്ത ഇല്ലാതാക്കുന്നതാണെന്ന് സി.പി.ഐ മുഖ്യമന്ത്രിയെ അറിയിച്ചു. എ.കെ.ജി സെന്ററിൽ വെച്ചായിരുന്നു സി.പി.ഐ-സി.പി.എം നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. തിങ്കളാഴ്ച മുതൽ നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെയാണ് നേതാക്കൾ തമ്മിൽ ഇന്ന് ചര്‍ച്ച നടന്നത്.

കണ്ണൂര്‍ വി.സിയെ ക്രിമിനല്‍ എന്നു വിളിച്ചത് തന്റെ സ്ഥാനത്തിന് യോജിച്ചതാണോ എന്ന് ഗവര്‍ണര്‍ പരിശോധിക്കണം: സിപിഎം

ലോകായുക്താ ഭേദഗതി ബില്ല് ഉൾപ്പെടെയുള്ള ബില്ലുകൾ പാസാക്കുന്നതിനാണ് നിയമസഭ സമ്മേളിക്കുന്നത്. അതേസമയം, ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കുന്ന ലോകായുക്ത ഭേദഗതി ബില്ലിന്‍റെ കരട് പുറത്തിറങ്ങി. ലോകായുക്ത വിധിയിൽ പുനഃപരിശോധനക്ക് ബില്ല് വ്യവസ്ഥ ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button