KeralaLatest NewsNews

ലോകായുക്ത നിയമഭേദഗതി: തര്‍ക്കപരിഹാരത്തിന് സി.പി.എം – സി.പി.ഐ സമവായ ചര്‍ച്ചയില്‍ അന്തിമധാരണയായില്ല

ഗവര്‍ണര്‍ എല്ലാ സീമകളും ലംഘിച്ചാണ് പ്രതികരണങ്ങള്‍ നടത്തുന്നത്.

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിയുള്ള തര്‍ക്കം പരിഹാരിക്കാനാകാതെ സി.പി.എം – സി.പി.ഐ. എ.കെ.ജി സെന്‍ററില്‍ മുഖ്യമന്ത്രിയും നിയമ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സി.പി.ഐ ബദല്‍ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പി.രാജീവ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍ എന്നിവരും പങ്കെടുത്തു.

അതേസമയം, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെ പരിഹസിച്ച് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ രംഗത്ത്. ഗവര്‍ണറെ പിന്തുണച്ച കെ.സുധാകരന്‍ ചക്കിക്കൊത്ത ചങ്കരന്‍ ആണെന്നും കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും എം.വി.ജയരാജന്‍ പറഞ്ഞു.

Read Also: ആരോഗ്യസുരക്ഷയും ഡിജിറ്റൽ പരിവർത്തനവും പ്രോത്സാഹിപ്പിച്ചു: മോദിയെ അഭിനന്ദിച്ച് ബിൽ ഗേറ്റ്സ്

‘ഗവര്‍ണര്‍ എല്ലാ സീമകളും ലംഘിച്ചാണ് പ്രതികരണങ്ങള്‍ നടത്തുന്നത്. ഗവര്‍ണര്‍ പദവിയില്‍ ഇരിക്കാന്‍ യോഗ്യനല്ല. 2019ലെ സംഭവത്തെ പറ്റി ഇപ്പോള്‍ പറയുന്നത് ദുരുദ്ദേശപരമാണ്. ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ ഗവര്‍ണര്‍ പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ചു. സംഘപരിവാര്‍ ശബ്ദമാണ് ഗവര്‍ണര്‍ വേദിയില്‍ ഉയര്‍ത്തിയത്. ഡല്‍ഹിയില്‍ വച്ച് വിസി ഗൂഢാലോചന നടത്തിയെന്ന് പറയുന്നത് പച്ചക്കള്ളം. വൈസ് ചാന്‍സലര്‍ക്ക് എതിരായ വ്യക്തിഹത്യാ പരാമര്‍ശം പിന്‍വലിക്കണം’- എം.വി.ജയരാജന്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button