Latest NewsNewsInternational

40 കാരനായ യുവാവ് 13 വയസുള്ള ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഇസ്ലാം മതത്തിലേക്ക് മതം മാറ്റി വിവാഹം കഴിച്ചു

സ്വന്തം ഇഷ്ടപ്രകാരമാണ് താന്‍ ഇസ്ലാം മതം സ്വീകരിച്ചതെന്ന് 13 കാരിയായ സെര്‍വിയ, മാതാപിതാക്കള്‍ക്ക് നീതി നിഷേധിച്ച് പാകിസ്ഥാനിലെ കോടതി

റാവല്‍പിണ്ടി: 40 വയസുള്ള യുവാവ് 13കാരിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചതായി പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതി. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ റാവല്‍പിണ്ടിയിലാണ് സംഭവം. റാവല്‍പിണ്ടി സ്വദേശിനിയും ക്രിസ്ത്യന്‍ മതവിശ്വാസിയുമായ സര്‍വിയ പെര്‍വെയ്‌സ് എന്ന പെണ്‍കുട്ടിയെയാണ് യുവാവ് തട്ടിക്കൊണ്ടുപോയി മതം മാറ്റി വിവാഹം കഴിച്ചിരിക്കുന്നത്. സംഭവം നടന്ന് 4 മാസങ്ങള്‍ക്കു ശേഷവും അവളുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് മാതാപിതാക്കള്‍.

Read Also: കാനഡ വിസ വരാൻ വൈകി,വിദ്യാർത്ഥി ആത്മഹത്യ ചെയ്തു: പിറ്റേദിവസം വിസയും വന്നു

40 വയസുള്ള ഇമ്രാന്‍ ഷഹ്സാദാണ് തങ്ങളുടെ മകളെ കടത്തിക്കൊണ്ട് പോയതെന്ന് റാവല്‍പിണ്ടി പൊലീസില്‍ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കടുത്ത സാമ്പത്തിക പ്രയാസത്തെ തുടര്‍ന്ന് ഇമ്രാനേയും കുടുംബത്തേയും പെര്‍വെയ്‌സ് കുടുംബം അവരുടെ വീട്ടില്‍ അഭയം നല്‍കിയിരുന്നു. എന്നാല്‍, ഇമ്രാന്റെ മോശമായ പെരുമാറ്റത്തില്‍ സര്‍വിയയുടെ അമ്മ യാസ്മീന്‍ അസ്വസ്ഥയായിരുന്നു. അതിനാല്‍, തന്റെ വീട് ഒഴിയാന്‍ അവള്‍ ദമ്പതികളോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് 2022 ഏപ്രില്‍ 30ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പലചരക്ക് കടയിലേക്ക് കൊണ്ടുപോകാനെന്ന വ്യാജേന അദിബ പെര്‍വെയ്‌സിനെ കൂട്ടിക്കൊണ്ട് പോയി എന്നാണ് മാതാപിതാക്കളുടെ പരാതിയില്‍ ഉള്ളത്.

മകള്‍ ഒരിക്കലും തിരിച്ചുവരില്ലെന്ന് ഇമ്രാന്‍ ഇവര്‍ക്ക് വാട്‌സ്ആപ്പിലൂടെ ശബ്ദ സന്ദേശം അയക്കുകയായിരുന്നു. അപ്പോഴാണ് തന്റെ മകളെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് യാസ്മീന്‍ തിരിച്ചറിഞ്ഞത്. അടുത്ത ദിവസം അവള്‍ സാദിഖാബാദ് സ്റ്റേഷനില്‍ പോലീസില്‍ പരാതി നല്‍കി. ഇമ്രാനെയും ഭാര്യ ആദിബയെയും രണ്ടാഴ്ചയ്ക്കുള്ളില്‍ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

എന്നാല്‍, സ്വന്തം ഇഷ്ടപ്രകാരമാണ് താന്‍ ഇസ്ലാം മതം സ്വീകരിച്ചതെന്ന് 13 കാരിയായ സെര്‍വിയ മജിസ്ട്രേറ്റിന് മുന്നില്‍ വാദിച്ചു. സമ്മതപ്രകാരമാണ് താന്‍ ഇമ്രാനെ വിവാഹം കഴിച്ചതെന്നും പെണ്‍കുട്ടി അവകാശപ്പെട്ടു.

എന്നാല്‍, പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് കണക്കാക്കാതെ, റാവല്‍പിണ്ടി കോടതി 13 വയസുള്ള ഒരു പെണ്‍കുട്ടിയുടെ ‘സമ്മതം’ തെളിവായി സ്വീകരിക്കുകയും യാസ്മീന്റെ അപേക്ഷ തള്ളുകയുമായിരുന്നു.

അതേസമയം, നിര്‍ബന്ധിത വിവാഹത്തിനും ലൈംഗികാതിക്രമത്തിനും നിലവിലുള്ള നിയമങ്ങള്‍ അവഗണിച്ച് മുസ്ലീം സമുദായത്തില്‍ നിന്നുള്ള കുറ്റവാളികളെ പോലീസും കോടതിയും അനുകൂലിക്കുന്നത് തുടരുന്നതിനാല്‍ ന്യൂനപക്ഷങ്ങള്‍ക്ക് നീതി ലഭിക്കുന്നില്ലെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button