Latest NewsKeralaNewsInternationalKuwaitGulf

ഇന്ത്യൻ എഞ്ചിനീയർസിന്റെ റെസിഡൻസ് റിന്യൂവൽ പ്രതിസന്ധിയിലേക്ക്

കുവൈത്ത് സിറ്റി: ഇന്ത്യൻ എഞ്ചിനീയർസിന്റെ റെസിഡൻസ് റിന്യൂവൽ പ്രതിസന്ധിയിലേക്ക്. കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനീയർസിന്റെ പുതിയ നിയമപ്രകാരം എൻഒസി ലഭ്യമാകണമെങ്കിൽ എൻജിനീയറിങ് പഠിച്ചു നാലുവർഷവും കോളേജിനും കോഴ്‌സിനും എൻബിഎ അഗ്രഡേഷൻ നിർബന്ധമാക്കിയിരിക്കുകയാണ്. ഏകദേശം പന്തീരായിരത്തോളം എൻജിനീയർമാർ ആണ് കുവൈത്തിൽ ജോലി ചെയ്യുന്നത് ഇതിൽ 80 ശതമാനം പേർക്കും ഇതോടുകൂടി ജോലി നഷ്ടപ്പെടുന്ന സ്ഥിതിയാണുള്ളത്.

Read Also: ‘ഇന്ത്യയിലെ സ്ത്രീകള്‍ അരിപ്പയിലൂടെ ചന്ദ്രനെ നോക്കുന്നു’: രാജസ്ഥാൻ മന്ത്രി ഗോവിന്ദ് റാം മേഘ്‌വാൾ

2002 ലാണ് എൻബിഎ എന്ന അക്രെഡിറ്റേഷൻ ഏജൻസി നിലവിൽ വന്നത്. 2013 വരെ NBA AICTE യുടെ ഭാഗമായിരുന്നു. 2013 മുതലാണ് സ്വതന്ത്ര ഏജൻസിയായി നിലവിൽ വന്നത്. കഴിഞ്ഞമാസം വരെ ഏതെങ്കിലും ഒരു വർഷം NBA അഗ്രി ഉണ്ടായിരുന്നെങ്കിൽ കുവൈറ്റസി ഓഫ് എൻജിനീയർസ് എൻഒസി കൊടുക്കുമായിരുന്നു. പുതിയ നിയമപ്രകാരം ഇത് സാധ്യമല്ലാതായിരിക്കുകയാണ്. ഇപ്പോൾ വിസ തീർന്നിരിക്കുന്ന നിരവധി എഞ്ചിനീയർമാരാണ് ഇതുമൂലം പ്രതിസന്ധിയിൽ ആയിരിക്കുന്നത്.

നാട്ടിൽ നിന്നും കുവൈത്തിൽ നിന്നും പലതരം അറ്റസ്റ്റേഷനും ഇന്റർവ്യൂവും പാസായി കഴിഞ്ഞാണ് കുവൈത്ത് സൊസൈറ്റി ഓഫ് എൻജിനീയർസിൽ മെമ്പർഷിപ്പ് എടുക്കാൻ അപേക്ഷിക്കുന്നത്. ഏകദേശം ഒരു ലക്ഷത്തോളം രൂപ അറ്റസ്റ്റേഷനും മറ്റുമായി ചിലവഴിച്ചിട്ടും വിസ റിന്യൂ ചെയ്യാൻ പറ്റാത്ത സ്ഥിതിയാണ് പലർക്കും ഉള്ളത്. ഇതിന് എത്രയും പെട്ടെന്ന് നയതന്ത്ര ഇടപെടൽ ഉണ്ടാകണമെന്ന് ഇന്ത്യൻ എഞ്ചിനീയേഴ്‌സ് ഫോറം കുവൈത്ത് ആവശ്യപ്പെട്ടു.

Read Also: അടിവസ്ത്രത്തിൽ വരെ രഹസ്യ അറ: ഒന്നരക്കിലോ സ്വര്‍ണമിശ്രിതവുമായി ഒരാൾ കരിപ്പൂരിൽ പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button