Latest NewsNewsIndia

‘ഇന്ത്യയിലെ സ്ത്രീകള്‍ അരിപ്പയിലൂടെ ചന്ദ്രനെ നോക്കുന്നു’: രാജസ്ഥാൻ മന്ത്രി ഗോവിന്ദ് റാം മേഘ്‌വാൾ

ജയ്പൂർ: വികസിത രാജ്യങ്ങളിലുള്ളവർ ശാസ്ത്രലോകത്ത് ജീവിക്കുമ്പോഴും ഇന്ത്യയിലെ സ്ത്രീകൾ അരിപ്പയിലൂടെ ചന്ദ്രനെ നോക്കുന്നത് ദൗർഭാഗ്യകരമാണെന്ന് രാജസ്ഥാൻ മന്ത്രി ഗോവിന്ദ് റാം മേഘ്‌വാൾ. രാജ്യത്തെ സ്ത്രീകളെയും അവർ പാലിച്ച് വരുന്ന ആചാരങ്ങളെയും അപമാനിച്ച മന്ത്രിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. മന്ത്രിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും, വിവാദത്തിന് കാരണമാവുകയും ചെയ്തു.

ഇന്ത്യയിലെ സ്ത്രീകൾ അരിപ്പയിലൂടെ ചന്ദ്രനെ കാണുന്നതും ഭർത്താവിന്റെ ദീർഘായുസ്സിനായി പ്രാർത്ഥിക്കുന്നതും ദൗർഭാഗ്യകരമാണെന്ന മന്ത്രിയുടെ പരാമർശമാണ് വിവാദത്തിന് കാരണമായിരിക്കുന്നത്. അദ്ദേഹത്തിന്റെ പരാമർശത്തിനെതിരെ ബി.ജെ.പി രംഗത്ത് വന്നു. അദ്ദേഹം മാപ്പ് പറയണമെന്നും മുഖ്യമന്ത്രി അശോക് ഗെലോട്ട് അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.

‘ചൈനയിലെയും യു.എസിലെയും സ്ത്രീകൾ ശാസ്ത്ര ലോകത്താണ് ജീവിക്കുന്നത്. എന്നാൽ, ഇന്നും ഇവിടെ കർവാ ചൗത്തിലെ സ്ത്രീകൾ അരിപ്പയിലൂടെ നോക്കുന്നു, ഭർത്താവിന്റെ ദീർഘായുസ്സിനെക്കുറിച്ച് സംസാരിക്കുന്നു എന്നത് നിർഭാഗ്യകരമാണ്. എന്നാൽ, ഭർത്താവ് ഒരിക്കലും അരിപ്പ കാണുന്നില്ല. അദ്ദേഹത്തിന്റെ ഭാര്യയുടെ ദീർഘായുസ്സിന് വിലയില്ലേ? ഭാര്യയ്ക്ക് ദീർഘായുസ്സ് വേണ്ടേ?’, ജയ്പൂരിൽ നടന്ന ‘ഡിജിഫെസ്റ്റിന്റെ’ സമാപന ചടങ്ങിൽ സംസാരിക്കവെ മന്ത്രി പറഞ്ഞു. ആളുകൾ (മറ്റുള്ളവരെ) അന്ധവിശ്വാസത്തിലേക്ക് തള്ളിവിടുകയാണെന്നും, അവർ മറ്റുള്ളവരെ മതത്തിന്റെയും ജാതിയുടെയും പേരിൽ വഴക്കുണ്ടാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button