Latest NewsIndiaNews

കശ്മീരിൽ തദ്ദേശീയരല്ലാത്തവരെ വോട്ടര്‍മാരായി ഉള്‍പ്പെടുത്തുന്നതിനെ എതിർക്കുന്നു: ഫാറൂഖ് അബ്ദുള്ള

ജമ്മു കശ്മീർ: ജമ്മു കശ്മീരിലെ തദ്ദേശീയരല്ലാത്തവരെ വോട്ടര്‍മാരായി ഉള്‍പ്പെടുത്തുന്നതിനെതിരെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള. എല്ലാ പാര്‍ട്ടികളും തദ്ദേശീയരല്ലാത്തവരെ വോട്ടര്‍മാരായി ഉള്‍പ്പെടുത്തുന്നതിനെ എതിര്‍ക്കുന്നതായും ഈ വിഷയത്തില്‍ അവര്‍ക്ക് വേണമെങ്കില്‍ കോടതിയെ സമീപിക്കാമെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു.

‘മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് വോട്ടവകാശം നല്‍കുന്നത് ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് മാത്രമല്ല, അവരെ ലക്ഷ്യം വെച്ചുള്ള കൊലപാതകങ്ങള്‍ നടക്കുന്നതിനാല്‍ പുറത്തുനിന്നുള്ളവര്‍ക്കും അപകടകരമാണ്. ഞങ്ങള്‍ ദേശീയ പാര്‍ട്ടികളുടെയും മറ്റ് പാര്‍ട്ടികളുടെയും നേതാക്കളെ ജമ്മു കശ്മീരിലേക്ക് വിളിക്കുകയും ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ അവരെ അറിയിക്കുകയും ചെയ്യും. കൂടിക്കാഴ്ച സെപ്റ്റംബറില്‍ നടക്കും,’ ഫാറൂഖ് അബ്ദുള്ള പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button