Latest NewsIndiaNewsInternational

അന്തരിച്ച ജപ്പാൻ നേതാവ് ഷിൻസോ ആബെയുടെ സംസ്‌കാര ചടങ്ങിൽ പ്രധാനമന്ത്രി മോദി പങ്കെടുക്കും

ഡൽഹി: ഇലക്ഷൻ പ്രചാരണത്തിനിടെ കൊല്ലപ്പെട്ട മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ സംസ്‌കാര ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്ന് റിപ്പോർട്ട്. ഔദ്യോഗിക വിടവാങ്ങൽ ചടങ്ങിൽ മോദി പങ്കെടുക്കുമെന്നും പിന്നീട് ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായി കൂടിക്കാഴ്ച നടത്തുമെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഷിൻസോ ആബെയുടെ സംസ്‌കാരം തലസ്ഥാനമായ ടോക്കിയോയിൽ നടക്കും.

ഇന്ത്യയുടെ പ്രധാന സഖ്യകക്ഷികളിലൊന്നാണ് ജപ്പാൻ. ഇരു രാജ്യങ്ങളും യു.എസിനും ഓസ്‌ട്രേലിയയ്‌ക്കുമൊപ്പം സമഗ്ര പങ്കാളിത്തത്തിന്റെ ക്വാഡ് ഫോർമാറ്റിൽ സഹകരിക്കുന്നുണ്ട്. ജൂലൈ എട്ടിന് ജാപ്പനീസ് നഗരമായ നാരയിൽ വച്ചാണ് ആബെ ആക്രമിക്കപ്പെട്ടത്. പിന്നിൽ നിന്ന് വെടിയേറ്റെങ്കിലും ആക്രമണ സമയത്ത് അദ്ദേഹം ബോധവാനായിരുന്നു. എന്നാൽ, പിന്നീട് അദ്ദേഹത്തിന്റെ നില അതീവഗുരുതരമായി. പിന്നീട് പ്രാദേശിക ആശുപത്രിയിൽ വച്ച് അദ്ദേഹം മരണപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button