KeralaLatest NewsNewsCareer

യോഗ ഡെമോൺസ്ട്രേറ്റർ നിയമനം

തിരുവനന്തപുരം: നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് മുഖേന നടത്തുന്ന പദ്ധതിയിലേക്ക് യോഗ ഡെമോൺസ്ട്രേറ്റർ നിയമനം. കരാർ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്.

Read Also: ആര് എതിർത്താലും ലോകായുക്ത ഭേദഗതി ബിൽ പാസ്സാക്കുമെന്ന സർക്കാരിന്റെ ധാർഷ്ട്യം ജനങ്ങളോടുള്ള വെല്ലുവിളി: കെ സുരേന്ദ്രൻ

താത്പര്യമുള്ളവർ തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപം ആരോഗ്യഭവൻ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം വാക് ഇൻ ഇന്റർവ്യൂവിന് ഓഗസ്റ്റ് 26 ന് രാവിലെ 11 മണിക്ക് ഹാജരാകണം. യോഗ്യത: എസ്എസ്എൽസി, അംഗീകൃത യൂണിവേഴ്സിറ്റി/ ഗവൺമെന്റിൽ നിന്നുള്ള ഒരു വർഷത്തിൽ കുറയാത്ത യോഗ പരിശീലന സർട്ടിഫിക്കറ്റ്/ അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഒരു വർഷത്തിൽ കുറയാത്ത പി ജി ഡിപ്ലോമ സർട്ടിഫിക്കറ്റ്/ അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബിഎൻവൈഎസ്/ എംഎസ്‌സി (യോഗ)/ എംഫിൽ (യോഗ) സർട്ടിഫിക്കറ്റ്. പ്രായം 40ൽ താഴെ.

Read Also: മാധ്യമ രംഗത്ത് സാന്നിധ്യം ശക്തമാക്കാൻ അദാനി ഗ്രൂപ്പ്, സ്വന്തമാക്കിയത് എൻഡിടിവിയുടെ 29.18 ശതമാനം ഓഹരികൾ

shortlink

Related Articles

Post Your Comments


Back to top button