NewsTechnology

സ്നാപ്പിനെതിരെ ഗുരുതര ആരോപണം, പിഴ ചുമത്തിയത് കോടികൾ

2015 നവംബർ 17 മുതൽ ഇതുവരെ സ്നാപ്പിന്റെ ലെൻസുകളും ഫിൽട്ടറുകളും ഉപയോഗിച്ചവരുടെ ഡാറ്റയാണ് ശേഖരിച്ചിട്ടുള്ളത്

അനധികൃതമായി ഉപഭോക്തൃ ഡാറ്റ ചോർത്തിയ സ്നാപ്പ്ചാറ്റിനെതിരെ നടപടി. റിപ്പോർട്ടുകൾ പ്രകാരം, മാതൃ കമ്പനിയായ സ്നാപ്പിന് 3.5 കോടി ഡോളറാണ് പിഴ ചുമത്തിയത്. ഉപയോക്താക്കളുടെ സമ്മതമില്ലാതെ കമ്പനി ബയോമെട്രിക് ഡാറ്റ ശേഖരിച്ചിട്ടുണ്ടെന്ന് ചിക്കാഗോ ട്രിബ്യൂൺ കണ്ടെത്തിയിട്ടുണ്ട്.

2015 നവംബർ 17 മുതൽ ഇതുവരെ സ്നാപ്പിന്റെ ലെൻസുകളും ഫിൽട്ടറുകളും ഉപയോഗിച്ചവരുടെ ഡാറ്റയാണ് ശേഖരിച്ചിട്ടുള്ളത്. ഇത്തരത്തിലുള്ള വിവരങ്ങൾ ശേഖരിച്ചതിലൂടെ ബയോമെട്രിക് ഇൻഫർമേഷൻ പ്രൈവറ്റ് ആക്ട് ലംഘിച്ചിവെന്നാണ് സ്നാപ്പിന് എതിരെയുള്ള കേസ്. പിഴ ചുമത്തിയതോടെ, ഓരോ വ്യക്തികൾക്കും നഷ്ടപരിഹാരം നൽകാൻ ഉത്തരവായിട്ടുണ്ട്. 58 ഡോളർ മുതൽ 117 ഡോളർ വരെയാണ് നഷ്ടപരിഹാരം നൽകേണ്ടത്.

Also Read: ചാഞ്ചാട്ടത്തിനൊടുവിൽ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി

യുഎസിലെ ഇല്ലിനോയിഡ് സ്റ്റേറ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബയോമെട്രിക് വിവരങ്ങളുടെ ആവശ്യകത സംബന്ധിച്ച് കമ്പനി രേഖാമൂലം അറിയിക്കണമെന്ന് ഇല്ലിനോയിഡ് സ്റ്റേറ്റിലെ നിയമം ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button