KeralaLatest NewsNewsCrime

ഉന്മേഷവും ലൈംഗിക ഉത്തേജനവും ലഭിക്കാൻ എം.ഡി.എം.എ: പഠിക്കാൻ മിടുക്കി ആയിരുന്ന അക്ഷയ യൂനസിന്റെ വലയിൽ വീണതോ?

തൊടുപുഴ: സംസ്ഥാനത്ത് യുവാക്കൾക്കിടയിൽ ലഹരി മരുന്നുകൾക്ക് വൻ സ്വീകാര്യതയാണെന്ന റിപ്പോർട്ട് മാതാപിതാക്കളുടെ ഉറക്കം കെടുത്തുന്നു. വരും തലമുറയുടെ വാഗ്ദാനങ്ങൾ ലഹരി പൂക്കുന്ന ഇടങ്ങളിൽ ഉന്മാദലഹരിയിൽ ആറാടുന്ന കാഴ്ചയാണ് സംസ്ഥാനത്തെങ്ങും. കഴിഞ്ഞ കുറച്ച് മാസങ്ങൾക്കിടെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് പിടിക്കപ്പെട്ടവരിൽ 80 ശതമാനവും യുവാക്കളാണ്. എല്ലാ സംഘങ്ങളിലും ഒരു സ്ത്രീ ഉൾപ്പെടുന്നു എന്നതാണ് മറ്റൊരു വസ്തുത. കഴിഞ്ഞ ദിവസം തൊടുപുഴയിലെ ലോഡ്ജിൽ നിന്നും ലഹരി കേസിൽ പിടിയിലായ യുവാവിനൊപ്പവും ഒരു യുവതി ഉണ്ടായിരുന്നു. അക്ഷയയും കൂട്ടുപ്രതി യൂനസും താമസിച്ചിരുന്ന മുറിയിൽ നിന്നും 6.6 ഗ്രാം എം.ഡി.എം.എയും ലഹരി ഉപയോഗിക്കാനുള്ള ഉപകരണവും ആയിരുന്നു പോലീസ് കണ്ടെടുത്തത്.

ലഹരിമരുന്ന് വിൽപ്പന നടത്താൻ സ്ത്രീകളെ മറയാക്കുകയാണ് എല്ലാവരും. യൂനസും അതുതന്നെയായിരുന്നു ചെയ്തത്. യൂനസ് എം.എഡി.എം.എ വിൽപ്പന ചെയ്യുന്ന കാര്യം അക്ഷയയ്ക്ക് അറിയാമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇവർ പലപ്പോഴും വഴക്ക് ഉണ്ടാക്കിയിട്ടുണ്ട്. ഇത്തരം ഇടപാട് അവസാനിപ്പിക്കാൻ അക്ഷയ യൂനസിനോട് ആവശ്യപ്പെട്ടിരുന്നു. നിർത്തിയെന്നായിരുന്നു യൂനസ് അക്ഷയയോട് പറഞ്ഞിരുന്നത്. എന്നാൽ, സംഭവ ദിവസം പോലീസെത്തി യൂനസിന്റെ പക്കൽ നിന്നും 6.6 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തതോടെയാണ് യൂനസ് തന്നെ ചതിക്കുകയായിരുന്നുവെന്ന് അക്ഷയ അറിയുന്നത്. അതിന്റെ ഷോക്കിൽ ആയിരുന്നു യുവതി. പോലീസെത്തിയപ്പോൾ പൊട്ടിക്കരയുന്ന അക്ഷയയുടെ വീഡിയോ പുറത്തുവന്നിരുന്നു.

Also Read:ഭൂമിക്കടിയില്‍ നിരവധി അറകള്‍, ഭീകരരുടെ ഒളിത്താവളം കണ്ടെത്തി സൈന്യം

കഴിഞ്ഞ നാല് വർഷമായി അക്ഷയയും യൂനസും ഒന്നിച്ച് താമസിക്കുന്നവരാണ്. ഇടത്തരം കുടുംബ പശ്ചാത്തലമാണ് പ്രതികളുടേത്. പഠിക്കാൻ മിടുക്കിയായിരുന്ന അക്ഷയ കുടുംബവുമായി അത്ര അടുപ്പത്തിലായിരുന്നില്ലെന്ന് പോലീസ് പറയുന്നു. യൂനസുമായുള്ള ബന്ധത്തെ കുറിച്ചറിഞ്ഞ് കുടുംബം പ്രശ്നമുണ്ടാക്കിയതായും പോലീസ് സ്റ്റേഷനിൽ വരെ കാര്യങ്ങൾ എത്തിയിരുന്നതായും റിപ്പോർട്ടുകളുണ്ട്. അക്ഷയ ലഹരി മാഫിയയുടെ പിടിയിൽ അകപ്പെട്ടത് യൂനസിന്റെ കൂടെ ചേർന്നതിന് ശേഷമാണെന്നാണ് സൂചന.

കഞ്ചാവിലെ രുചികൾക്കപ്പുറം എം.ഡി.എം.എ യും, എൽ.എസ്.ഡിയും ഒക്കെ ആണ് ഇപ്പോഴത്തെ യുവാക്കളുടെ ‘ഹര മരുന്ന്’. വാങ്ങിക്കുന്നവരിൽ യുവതികളും ഉൾപ്പെടുന്നു. മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ലഹരി, ഊ‍ർജ്ജസ്വലത, ആനന്ദം, ആത്മവിശ്വാസം, ലൈംഗിക ഉത്തേജനം ഇവയൊക്കെയാണ് യുവാക്കളെ എം.ഡി.എം.എയിലേക്ക് ആകർഷിക്കുന്നത്. ഈ ലഹരിമരുന്ന് ഉപയോഗിച്ചാൽ പന്ത്രണ്ട് മണിക്കൂറിലേറെ സജീവമായിരിക്കാൻ സാധിക്കും. കാപ്സ്യൂൾ, പൊടി, ക്രിസ്റ്റൽ എന്നീ രൂപങ്ങളിലാണ് ഈ ലഹരിമരുന്ന് കേരളത്തിൽ വിറ്റുവരുന്നത്.

Also Read:പുരുഷ സ്പർശം ഏൽക്കാൻ സ്ത്രീകൾ ആഗ്രഹിക്കുന്ന ശരീര ഭാഗങ്ങൾ ഏതൊക്കെ?

സ്ഥിരമായി എം.ഡി.എം.എ ഉപയോഗിക്കുന്ന ആളുകൾക്ക് അതിവേഗം മരണം സംഭവിക്കും. പത്ത് വർഷം മാത്രമാണ് ഇത്തരക്കാരുടെ ആയുസെന്ന് പല പഠനങ്ങളും തെളിയിച്ചതാണ്. സ്ഥിരമായി എം.ഡി.എം.എ എടുക്കുന്നവർ, കുറച്ച് സമയത്തേക്ക് ഇതൊഴിവാക്കിയാൽ അവരുടെ ശരീരത്തിൽ ക്ഷീണവും വിശപ്പും കൂടുതലായി അനുഭവപ്പെടും. പത്തും പതിനഞ്ചും വയസ്സുള്ള കുട്ടികളെ പോലും ലഹരി ഉപയോഗിക്കാൻ പഠിപ്പിക്കുന്ന, പ്രേരിപ്പിക്കുന്ന കേസുകൾ അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു.

സംസ്ഥാനത്ത് നടക്കുന്ന കൊലപാതകങ്ങളിലും അക്രമ സംഭവങ്ങളിലും 70% വും മയക്കുമരുന്ന് ഒരു പ്രധാന കാരണമാവുകയാണ്. പോലീസുകാർ പോലും മയക്കുമരുന്ന് ഉപയോഗിക്കുകയും അവ കച്ചവടം ചെയ്യുന്നു എന്നതും ഞെട്ടിക്കുന്ന ഒരു വസ്തുതയാണ്. അടുത്തിടെ പിടിയിലായ പോലീസ് ഉദ്യോഗസ്ഥന്റെ സംഭവം ഇതിനുദാഹരണം. നമ്മുടെ തലമുറകൾ തന്നെ ഇല്ലാതാക്കുന്ന ക്യാൻസറാണ് മയക്കുമരുന്ന്.

shortlink

Related Articles

Post Your Comments

Related Articles


Back to top button