Latest NewsNewsIndia

ഭൂമിക്കടിയില്‍ നിരവധി അറകള്‍, ഭീകരരുടെ ഒളിത്താവളം കണ്ടെത്തി സൈന്യം

അതിര്‍ത്തി മേഖലയിലെ കാടിനകത്താണ് ഭീകരര്‍ ഒളിച്ചു കഴിയുന്നു എന്ന് കരുതുന്ന സ്ഥലം കണ്ടെത്തിയത്

ശ്രീനഗര്‍: ഭൂമിക്കടിയില്‍ ഭീകരരുടെ ഒളിത്താവളം സൈന്യം കണ്ടെത്തി. ബാരാമുള്ള സെക്ടറിലെ ഗാലീബാല്‍ അതിര്‍ത്തി മേഖലയിലെ കാടിനകത്താണ് ഭീകരര്‍ ഒളിച്ചു കഴിയുന്നു എന്ന് കരുതുന്ന സ്ഥലം കണ്ടെത്തിയത്. ഭൂമിക്കടിയില്‍ പ്രത്യേകം തയ്യാറാക്കിയ അറകള്‍ മരക്കമ്പുകള്‍ കൊണ്ട് മൂടി അതിന് മുകളില്‍ ചവറുകളും പച്ചിലകളും ഇട്ടിരിക്കുകയായിരുന്നുവെന്ന് സൈനികര്‍ അറിയിച്ചു. പ്രദേശത്തു നിന്നും ഭീകരര്‍ സൂക്ഷിച്ചുവച്ചിരുന്ന ഷീറ്റുകളും വസ്ത്രങ്ങളും പണിയായുധങ്ങളും കണ്ടെത്തിയിട്ടുണ്ട്.

Read Also: ‘എന്നെ രാജ്യദ്രോഹിയാക്കി തൂക്കിലേറ്റാൻ ശ്രമം, ആരോടും പരിഭവമില്ല’: കെ.ടി ജലീൽ

ഇന്ത്യന്‍ അതിര്‍ത്തിയില്‍ ശൈത്യകാലത്തിന് ശേഷം വ്യാപകമായി കടന്നുകയറാന്‍ വിവിധ മേഖലകളിലായി ഭീകരര്‍ ശ്രമിക്കുന്നത് സൈന്യം കണ്ടെത്തി തകര്‍ക്കുകയാണ്. കഴിഞ്ഞ ദിവസം പഞ്ചാബ് അതിര്‍ത്തിയില്‍ രണ്ടു ഭീകരരെ കാലില്‍ വെടിവെച്ച് വീഴ്ത്തി സൈന്യം പിടികൂടിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button