ThiruvananthapuramKeralaNattuvarthaLatest NewsNews

രാത്രി കന്യാസ്ത്രീ മഠത്തിന്റെ മതിൽ ചാടികടന്ന് 3 പെൺകുട്ടികളെ പീഡിപ്പിച്ച് യുവാക്കൾ: കന്യാസ്ത്രീ മഠത്തിൽ പോക്‌സോ കേസ്

തിരുവനന്തപുരം: കഠിനംകുളത്ത് കന്യാസ്ത്രീ മഠത്തില്‍ രാത്രി അതിക്രമിച്ച് കയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച് യുവാക്കൾ. നാല് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. രാത്രി ആരുമറിയാതെ മഠത്തിന്റെ മതിൽ ചാടിക്കടന്ന് അകത്ത് കയറി മണിക്കൂറുകൾക്ക് ശേഷം തിരിച്ചിറങ്ങിയപ്പോഴാണ് യുവാക്കൾ പോലീസ് പിടിയിലായത്. പോക്‌സോ വകുപ്പ് പ്രകാരമാണ് യുവാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പീഡനത്തിനിരയായ പെൺകുട്ടികളുടെ സുഹൃത്തുക്കൾ ആണ് പിടിയിലായ യുവാക്കൾ.

കന്യാസ്ത്രീ മഠത്തിൽ നിന്നും തിരിച്ചിറങ്ങിയ യുവാക്കള്‍ പട്രോളിങ് നടത്തുകയായിരുന്ന പോലീസിന്റെ മുന്നില്‍ പെടുകയായിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. കന്യാസ്ത്രീയാകാൻ എത്തിയ പെൺകുട്ടികളെയാണ് പീഡനത്തിനിരയാക്കിയിരിക്കുന്നത്. മൂന്നു മാസങ്ങള്‍ക്ക് മുമ്പ് മഠത്തിലെത്തിയ മൂന്ന് പെണ്‍കുട്ടികളില്‍ ഒരാളുടെ സുഹൃത്താണ് ആദ്യം മഠത്തില്‍ എത്തിയത്. ഇയാൾ ഇവിടുത്തെ സ്ഥിരം സന്ദർശകൻ ആയിരുന്നു. പിന്നീട് ഇയാള്‍ സുഹൃത്തുക്കളെയും കൂട്ടി എത്തുകയായിരുന്നു.

മദ്യം നല്‍കിയ ശേഷം പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടികളുടെ പരാതി. യുവാക്കളും ഇത് തന്നെയാണ് പറഞ്ഞിരിക്കുന്നത്. യുവാക്കള്‍ക്കെതിരെ കഠിനംകുളം പോലീസ് കേസെടുത്തു. സംഭവ സമയം മഠത്തിലെത്തിയത് മൂന്ന് ആൺകുട്ടികൾ ആയിരുന്നു. പക്ഷെ, ഇവരുടെ കൂട്ടത്തിൽ ഉള്ള മറ്റൊരു യുവാവ് തന്നെ മുൻപ് പീഡിപ്പിച്ചിരുന്നതായി പെൺകുട്ടികളിൽ ഒരാൾ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മറ്റൊരാളെ കൂടിയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എല്ലാവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button