KeralaLatest NewsNews

‘പരിഹാസങ്ങളും അതിക്രമങ്ങളും കോളജ് പഠനത്തിന് തടസം നിന്നു’: ദയാവധത്തിന് അപേക്ഷ നല്‍കി മലയാളി ട്രാൻസ് വുമണ്‍

ബംഗളൂരു: ജീവിക്കാൻ മാർഗ്ഗമില്ലെന്ന് ചൂണ്ടിക്കാട്ടി ദയാവധത്തിന് അനുമതി തേടി മലയാളി ട്രാൻസ് വുമണ്‍ റിഹാന. ജീവിക്കാൻ തന്റെ മുന്നിൽ യാതൊരു മാർഗ്ഗവുമില്ലെന്ന് റിഹാന നൽകിയ ദയാവധ അപേക്ഷയിൽ പറയുന്നു. കോഴിക്കോട് താമരശ്ശേരി സ്വദേശിയായ റിഹാന എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കര്‍ണാടകയിലെത്തുന്നത്. ബംഗളൂരുവിൽ വെച്ച് രണ്ട് തവണ ശസ്ത്രക്രിയയ്ക്ക് വിധേയയായി. പലരുടെയും സഹായത്തോടെയായിരുന്നു ശസ്ത്രക്രിയ ചെയ്തത്.

ബംഗളൂരുവിൽ ജോലി തേടി. ടെക്സ്റ്റൈല്‍ സ്റ്റോറുകള്‍, ആശുപത്രികള്‍, മറ്റ് കച്ചവടസ്ഥാപനങ്ങള്‍ എന്നിങ്ങനെ പലയിടങ്ങളിൽ ജോലി തേടിയെങ്കിലും ലഭിച്ചില്ല. പ്ലസ് ടു വിദ്യാഭ്യാസം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇതോടെ, കോളജ് പഠനം പൂർത്തിയാക്കിയാൽ നല്ലൊരു ജോലി ലഭിക്കുമെന്ന പ്രതീക്ഷയിൽ പഠിക്കാൻ തീരുമാനിച്ചു. എന്നാൽ, അത് അത്ര എളുപ്പമായിരുന്നില്ല. സ്വത്വത്തിന്‍റെ പേരില്‍ നേരിടേണ്ടി വന്ന പരിഹാസങ്ങളും അതിക്രമങ്ങളും റിഹാനയെ പഠനം പൂർത്തിയാക്കാൻ അനുവദിച്ചില്ല.

Also Read:ഏഷ്യാ കപ്പ് 2022: പുതിയ ജേഴ്സി കിറ്റ് പുറത്തിറക്കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം

വാടകയ്ക്ക് ഒരു വീട് കിട്ടാനും ഇവര്‍ ഏറെ വിഷമിച്ചു. ഇതിനിടെ ഉപജീവനത്തിനായി ഭിക്ഷാടനം തുടങ്ങിയിരുന്നു റിഹാന. ലൈംഗികത്തൊഴിലിനോട് താല്പര്യമില്ലാതിരുന്നതിനെ തുടർന്നാണ് ഭിക്ഷാടനം തുടങ്ങിയത്. പക്ഷെ, അധികം വൈകാതെ ജീവിക്കാൻ കൈയ്യിൽ പണമില്ലാതെ ആയി. ജീവിക്കാൻ മറ്റ് വഴിയൊന്നുമില്ലെന്ന് തിരിച്ചറിഞ്ഞതോടെ ഇവര്‍ കര്‍ണാടകയിലെ കൂര്‍ഗില്‍ ജില്ലാ ഭരണകൂടത്തിന് മുമ്പാകെ ദയാവധത്തിന് അപേക്ഷ നല്‍കിയിരിക്കുകയാണ്. മരിക്കാൻ ആഗ്രഹമുണ്ടായിട്ടല്ല, എന്നാല്‍ ജീവിക്കാൻ ഇനിയൊരു വഴിയും മുന്നിലില്ല എന്ന തോന്നലാണ് ഇത്തരമൊരു അപേക്ഷ നല്‍കുന്നതിലേക്ക് തന്നെയെത്തിച്ചതെന്ന് ഇവര്‍ മാധ്യമങ്ങളോട് വിശദീകരിക്കുന്നു.

ഭരണകൂടം റിഹാനയുടെ അപേക്ഷ സ്വീകരിച്ചിരുന്നില്ല. എന്നാൽ, അപേക്ഷ സ്വീകരിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞുവെന്നും ഇതോടെയാണ് അവർ തന്റെ അപേക്ഷ സ്വീകരിക്കാൻ തയ്യാറായതെന്നും റിഹാന പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button