Latest NewsKeralaNews

‘ഫാരിസ് അബൂബക്കർ മുഹമ്മദ്‌ റിയാസിന്റെ അമ്മാവൻ’: കേരളം ഭരിക്കുന്നത് അദ്ദേഹമാണെന്ന് പി.സി ജോർജ്

കോട്ടയം: മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ വീണ്ടും ആരോപണവുമായി പൂഞ്ഞാർ മുൻ എംഎൽഎയും ജനപക്ഷം നേതാവുമായ പി സി ജോർജ്. ശിവശങ്കറിനും ഫാരിസ് അബൂബക്കറിനും വീണ വിജയനും ടെക്നോ പാർക്ക്‌ അഴിമതിയിൽ പങ്കുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഫാരിസ് അബൂബക്കർ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ്‌ റിയാസിന്റെ അമ്മാവനാണെന്നും പി സി ജോർജ് ആരോപിച്ചു. വീണ വിജയന്റെ കമ്പനിയുടെ അക്കൗണ്ടുകൾ ഇ.ഡി പരിശോധിക്കണമെന്ന് പി സി ജോർജ് ആവശ്യപ്പെട്ടു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഇന്നലെ ഷോൺ ജോർജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിന് പിന്നാലെയാണ് മുഖ്യമന്ത്രിക്കതിരെ ആരോപണവുമായി രംഗത്തെത്തിയത്.

പിണറായി മുഖ്യമന്ത്രിയായ ശേഷം ഐടി വകുപ്പിൽ കോടികളുടെ അഴിമതിയാണ് നടക്കുന്നതെന്നാണ് മറ്റൊരു ആരോപണം. ടെക്നോ പാർക്കിലെ ഡൗൺ ടൗൺ പ്രോജക്റ്റിലും മസാല ബോണ്ടിലും നടക്കുന്നതും വൻ അഴിമതിയാണ്. ചെന്നൈ കമ്പനിയായ ബ്രിഗേഡ് ഗ്രൂപ്പിന് പന്ത്രണ്ട് ഏക്കർ വസ്തു പിണറായി നൽകി എന്നും, കിഫ്‌ബി ധനസഹായത്തിന് ഇറക്കിയ മസാല ബോണ്ടിൽ അഴിമതിയുണ്ടെന്നും പി.സി ആരോപിച്ചു.

‘ഇടപാടുകൾ നിയന്ത്രിക്കുന്നത് പ്രൈവറ്റ് കമ്പനിയാണ്. ടെക്നോപാർക്കിലെ ടോറസ് കമ്പനിക്ക് നൽകിയത് വയലും തണ്ണീർത്തടവുമാണ്. കമ്പനിയുടെ ഇടപാടുകൾ കുറഞ്ഞ ദിവസങ്ങൾക്കകം പൂർത്തീകരിച്ചു. ഇതിന് നേതൃത്വം നൽകുന്നത് ഫാരിസ് അബൂബക്കർ ആണ്. കേരളം ഭരിക്കുന്നത് തന്നെ ഫാരിസ് അബൂബക്കർ ആണ്’, പി.സി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button