Latest NewsNewsBusiness

ഈ സിമന്റ് കമ്പനികൾ ലക്ഷ്യമിട്ട് അദാനി ഗ്രൂപ്പ്, ഏറ്റെടുക്കൽ നടപടി ഉടൻ ആരംഭിക്കും

ഇരു കമ്പനികളുടെയും 26 ശതമാനം ഓഹരികളാണ് അദാനി ഗ്രൂപ്പ് ഗ്രൂപ്പ് സ്വന്തമാക്കുക

ബിസിനസ് പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി രണ്ട് സിമന്റ് കമ്പനികൾ കൂടി ഏറ്റെടുക്കാൻ ഒരുങ്ങി അദാനി ഗ്രൂപ്പ്. ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഓപ്പൺ ഓഫർ അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, 31,000 കോടി രൂപയുടെ ഓപ്പൺ ഓഫറാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

സ്വിസ് സ്ഥാപനമായ ഹോൾസിം ലിമിറ്റഡിന് കീഴിലുള്ള ലിസ്റ്റഡ് ഇന്ത്യൻ കമ്പനികളായ എസിസി, അംബുജ സിമന്റ്സ് എന്നിവയുടെ ഓഹരികളാണ് ഏറ്റെടുക്കുക. ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സെബിയുടെ അനുമതിയും ലഭിച്ചിട്ടുണ്ട്. ഇരു കമ്പനികളുടെയും 26 ശതമാനം ഓഹരികളാണ് അദാനി ഗ്രൂപ്പ് സ്വന്തമാക്കുക.

Also Read: വൺ നേഷൻ, വൺ ഫെർട്ടിലൈസർ: ഫാക്ടംഫോസ് ഇനി ഭാരത് എൻപികെ എന്ന പേരിൽ വിറ്റഴിക്കും

എസിസി സിമന്റിന്റെ ഓഹരിയൊന്ന് 2,300 രൂപ നിരക്കിലും അംബുജ സിമന്റിന്റെ ഓഹരിയൊന്ന് 385 രൂപ നിരക്കിലുമാണ് സ്വന്തമാക്കുക. ഇരു കമ്പനികളുടെയും സിമന്റിന്റെ വാർഷിക ഉൽപ്പാദനശേഷി 7 കോടി ടണ്ണാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button