Latest NewsNewsIndia

ജോയിന്റ് പാര്‍ട്ടിക്ക് പെണ്‍കുട്ടികളെ എത്തിച്ച വിദ്യാര്‍ഥിനിയുടെ തല കാമുകന്‍ തല്ലിപ്പൊളിച്ചു

ചെന്നൈ: ജോയിന്റ് പാര്‍ട്ടിക്ക് പെണ്‍കുട്ടികളെ എത്തിച്ച വിദ്യാര്‍ഥിനിയുടെ തല കാമുകന്‍ തല്ലിപ്പൊളിച്ചു. തമിഴ്നാട് കന്യാകുമാരി കുളച്ചലില്‍ വിദ്യാര്‍ത്ഥിനിയുടെ താമസ സ്ഥലത്തു നടന്ന ജോയിന്റ് പാര്‍ട്ടിക്കിടെ സ്ഥലത്തെത്തിയ കാമുകനാണ് കാമുകിയെ ആക്രമിച്ചത്. തലയ്ക്കേറ്റ പരുക്കുകളോടെ കുളച്ചലിലെ സ്വകാര്യ കോളജിൽ പഠിക്കുന്ന വിദ്യാര്‍ത്ഥിനി ആശുപത്രിയിലെത്തിയതോടെയാണു വിവരം പുറത്തറിഞ്ഞത്.

അജിന്‍ എന്ന യുവാവുമായി പ്രണയത്തിലായിരുന്ന നാഗര്‍കോവില്‍ സ്വദേശിനിയായ പെൺകുട്ടി അടുത്തിടെയാണ് കഞ്ചാവ് ഉപയോഗം തുടങ്ങിയത്. ആണും പെണ്ണും ഒന്നിച്ചിരുന്നു കഞ്ചാവ് വലിക്കുന്ന ജോയിന്റ് പാര്‍ട്ടികളിലായിരുന്നു പെൺകുട്ടിയ്ക്ക് താല്‍പര്യം. പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും ഇത്തരം പാര്‍ട്ടികളില്‍ പതിവാണ്. പരിക്കേറ്റ വിദ്യാര്‍ത്ഥിനിയാണ്. പാര്‍ട്ടികളിലേക്ക് മറ്റ് പെൺകുട്ടികളെ എത്തിച്ചിരുന്നത്. ലഹരിമരുന്ന് ഉപയോഗം സംബന്ധിച്ചു കാമുകനും പെണ്‍കുട്ടിയും തമ്മില്‍ തര്‍ക്കത്തിലായിരുന്നു.

മീഷോ: 90 നഗരങ്ങളിലെ പലചരക്ക് സാധനങ്ങളുടെ കച്ചവടം നിർത്തി

വ്യാഴാഴ്ച പെണ്‍കുട്ടിയുടെ താമസസ്ഥലത്ത് പാര്‍ട്ടി നടക്കുന്നതറിഞ്ഞ അജിന്‍ സ്ഥലത്തെത്തി ആക്രമിക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന യുവാക്കളെ അടിച്ചോടിച്ച അജിത്‌ എതിര്‍ത്ത പെണ്‍കുട്ടിയുടെ തല അടിച്ചുപൊട്ടിക്കുകയായിരുന്നു. തുടർന്ന്, ഒളിവില്‍പോയ അജിനായി പൊലീസ് തിരച്ചില്‍ തുടരുന്നതിനിടെയാണ് പെണ്‍കുട്ടിയുടെ ചതിയില്‍പെട്ട സഹപാഠികളിലൊരാള്‍ പാര്‍ട്ടിയുടെ രഹസ്യം വെളിപ്പെടുത്തിയത്.

ശേഷം പെണ്‍കുട്ടിയുടെ താമസ സ്ഥലത്ത് പോലീസ് നടത്തിയ പരിശോധനയില്‍ ഗര്‍ഭനിരോധന ഉറകളും കഞ്ചാവും കണ്ടെടുത്തു. കൂടുതല്‍ പെണ്‍കുട്ടികള്‍ സംഘത്തിന്റെ കെണിയില്‍പെട്ടിട്ടുണ്ടെന്നാണ് ലഭ്യമായ വിവരമെന്നും അന്വേഷണം ഊര്‍ജിതമാക്കിയതായും കുളച്ചല്‍ പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button