Latest NewsUAEIndiaNewsInternationalGulf

ദുബായിലെ ഏറ്റവും വിലയേറിയ വീട് സ്വന്തമാക്കി മുകേഷ് അംബാനി

ദുബായ്: ദുബായിലെ ഏറ്റവും വിലയേറിയ വീട് സ്വന്തമാക്കി, ഇന്ത്യൻ വ്യവസായി മുകേഷ് അംബാനി. ദുബായിലെ പാം ജുമേറയിലുള്ള ബീച്ച് സൈഡ് വില്ല, അംബാനിയുടെ ഇളയമകൻ ആനന്ദിന് വേണ്ടി 80 മില്യൺ ഡോളറിനാണ് ( ഏകദേശം 640 കോടി രൂപ) വാങ്ങിയത്. 10 കിടപ്പുമുറികൾ, പ്രൈവറ്റ് സ്പാ, ഇൻഡോർ ഔട്ഡോർ പൂൾ തുടങ്ങിയവ ഈ വില്ലയിലുണ്ട്.

മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് കഴിഞ്ഞ വർഷമാണ് 5.7 കോടി പൗണ്ടിന് (597 കോടി രൂപ) ബ്രിട്ടനിലെ പ്രശസ്തമായ ആഡംബര ഗോൾഫ് റിസോർട്ട്– കൺട്രി ക്ലബ് സമുച്ചയമായ സ്റ്റോക് പാർക്ക് സ്വന്തമാക്കിയത്. ബക്കിങ്ങാംഷറിൽ സ്ഥിതി ചെയ്യുന്ന സ്റ്റോക് പാർക്കിന് 900 വർഷത്തെ പഴക്കമാണ് കണക്കാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button