KeralaNewsBusiness

റബ്ബർ ഉൽപ്പദനവും ലഭ്യതയും കുറഞ്ഞു, പുതിയ പദ്ധതി നടപ്പാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ട് റബ്ബർ വ്യാപാരികൾ

ഇന്ന് റബ്ബറിന്റെ വിപണി വില 170 രൂപയിൽ താഴെയാണ്

കാലാവസ്ഥ വ്യതിയാനവും കോവിഡ് സാഹചര്യങ്ങളും പ്രതികൂലമായതോടെ വൻ തിരിച്ചടി നേരിട്ടിരിക്കുകയാണ് റബ്ബർ മേഖല. സാഹചര്യങ്ങൾ അനുകൂലമല്ലാത്തതിനാൽ റബ്ബറിന്റെ ഉൽപ്പാദനത്തിലും ലഭ്യതയിലും ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, ആവശ്യത്തിലധികം ലാക്ടസ് വിപണിയിൽ വിൽപ്പനയ്ക്കായി എത്തുന്നത് തടഞ്ഞില്ലെങ്കിൽ വിപണി വിലയെ അത് സ്വാധീനിക്കുമെന്ന് റബ്ബർ ഡീലേഴ്സ് ഫെഡറേഷൻ വ്യക്തമാക്കിയിട്ടുണ്ട്.

വിദേശത്ത് റബ്ബറിന്റെ വിലക്കുറവ് റബ്ബർ വിലയെ ബാധിച്ചിട്ടുണ്ട്. റബ്ബർ മേഖലയുടെ പഴയ പ്രതാപം തിരിച്ചു കൊണ്ടുവരാൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ റബ്ബർ ഉൽപ്പാദനത്തിനും റിപ്ലാനിംഗ് വേഗത്തിലുമാക്കാനുളുളള പദ്ധതികൾ നടപ്പിക്കണമെന്ന് റബ്ബർ വ്യാപാരികളുടെ നേതൃയോഗം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, ഇന്ന് റബ്ബറിന്റെ വിപണി വില 170 രൂപയിൽ താഴെയാണ്. അതിനാൽ, പദ്ധതിയുടെ പ്രയോജനം കർഷകന് ലഭ്യമാക്കാൻ സർക്കാർ അടിയന്തര ഇടപെടലുകൾ നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

Also Read: സൊണാലിയുടെ കൊലപാതകത്തിൽ മറ്റൊരു ട്വിസ്റ്റ്: സഹായികളിൽ ഒരാളുടെ ഭാര്യയാണെന്ന രേഖ കണ്ടെത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button