Latest NewsNewsIndia

അനധികൃത മദ്യവും മയക്കുമരുന്ന് വ്യാപാരവും തടയാന്‍ പുതിയ പ്രഖ്യാപനവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

മയക്കുമരുന്ന് വ്യാപാരവും വിപണനവും തടയാന്‍ കര്‍ശന നടപടിയുമായി യോഗി ആദിത്യനാഥ്

ലക്‌നൗ: സംസ്ഥാനത്തെ അനധികൃത മദ്യ-മയക്കുമരുന്ന് കച്ചവടത്തെ ‘ദേശീയ കുറ്റകൃത്യം’ എന്ന് വിശേഷിപ്പിച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അനധികൃത മദ്യവും മയക്കുമരുന്ന് വ്യാപാരവും തടയാന്‍ പോര്‍ട്ടല്‍ വികസിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. പരാതികള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്ന ഒരു പോര്‍ട്ടല്‍ ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: രാജ്യത്ത് വില കൂടുന്നു: ഗോതമ്പിന്റെയും മൈദയുടെയും കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്രം

‘അനധികൃത മദ്യവും മയക്കുമരുന്ന് വ്യാപാരവും തടഞ്ഞ് യുവാക്കളുടെ ഭാവി സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ മികച്ച രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഇത്തരം പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവരെ പെട്ടെന്ന് വരുതിയില്‍ കൊണ്ട് വരാന്‍ സാധിക്കുന്ന ഒരു പോര്‍ട്ടല്‍ വികസിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്’, യോഗി ആദിത്യനാഥ് പറഞ്ഞു.

ഇതിനുപുറമെ ഫിലിം സിറ്റി, സമീപ പ്രദേശങ്ങളിലെ ടോയ് പാര്‍ക്ക്, മീററ്റില്‍ വരാനിരിക്കുന്ന സ്പോര്‍ട്സ് യൂണിവേഴ്സിറ്റി തുടങ്ങിയ പദ്ധതികള്‍ യുവാക്കള്‍ക്ക് നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ’36 ലക്ഷം കുടുംബങ്ങളാണ് ഇതുവരെ സ്വാമിത്വ പദ്ധതിയില്‍ നിന്ന് പ്രയോജനം നേടിയത്. 9 ലക്ഷത്തോളം ആളുകള്‍ക്ക് സ്വനിധി പദ്ധതിയില്‍ നിന്ന് പ്രയോജനം ലഭിച്ചിട്ടുണ്ട്. കൂടാതെ യുവാക്കള്‍ക്കായി 15 ലക്ഷത്തില്‍ അധികം  ടാബ്‌ലെറ്റുകളും  സ്മാര്‍ട്ട് ഫോണുകളും നല്‍കി’, അദ്ദേഹം അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button