PathanamthittaKeralaNattuvarthaLatest NewsNews

വീ​ട്ട​മ്മ​യെ കു​ത്തി​പ്പ​രി​ക്കേ​ല്പി​ച്ചു : അ​യ​ല്‍​വാ​സി പിടിയിൽ

കു​ഴി​യി​ല്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍ സ​ജി(54)​യാ​ണ് അറസ്റ്റിലായത്

തി​രു​വ​ല്ല: വീ​ട്ട​മ്മ​യെ കു​ത്തി​പ്പ​രി​ക്കേ​ല്പി​ച്ച കേ​സി​ല്‍ അ​യ​വാ​സി​ അറസ്റ്റിൽ. കാ​ര​യ്ക്ക​ല്‍ മാ​ധ​വ​ച്ചേ​രി​ല്‍ വ​ട​ക്കേ​തി​ല്‍ വീ​ട്ടി​ല്‍ ത​മ്പി​യു​ടെ ഭാ​ര്യ അ​മ്മി​ണി വ​ര്‍​ഗീ​സി (65) നാ​ണ് കു​ത്തേ​റ്റ​ത്. അ​മ്മി​ണി​യു​ടെ അ​യ​ല്‍​വാ​സി​യാ​യ കു​ഴി​യി​ല്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍ സ​ജി(54)​യാ​ണ് അറസ്റ്റിലായത്. പു​ളി​ക്കീ​ഴ് പൊ​ലീ​സ് ആണ് അ​റ​സ്റ്റു ചെ​യ്തത്.

ഇ​ന്ന​ലെ രാ​വി​ലെ 11ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സം​ഭ​വ​സ​മ​യം അ​മ്മി​ണി​യും ക​ണ്ണി​ന് കാ​ഴ്ച​യി​ല്ലാ​ത്ത ഭ​ര്‍​ത്താ​വ് ത​മ്പി​യും മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. പാ​ച​കം ചെ​യ്യു​ക​യാ​യി​രു​ന്ന അ​മ്മി​ണി​യെ അ​ടു​ക്ക​ള​യി​ല്‍ ക​ട​ന്നു ക​യ​റി​യ സ​ജി കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് കു​ത്തി​പ​രി​ക്കേ​ല്പി​ക്കു​ക​യാ​യി​രു​ന്നു. നി​ല​വി​ളി കേ​ട്ട് ഭ​ര്‍​ത്താ​വും അ​യ​ല്‍​വാ​സി​ക​ളും ഓ​ടി എ​ത്തു​മ്പോ​ള്‍ ര​ക്ത​ത്തി​ല്‍ കു​ളി​ച്ച നി​ല​യി​ല്‍ അ​മ്മി​ണി​യെ ക​ണ്ടു. ഇ​തോ​ടെ സ​ജി സ്ഥ​ല​ത്ത് നി​ന്നു ര​ക്ഷ​പ്പെ​ട്ടു.

Read Also : പ്രണയത്തിന്റെ പേരില്‍ പെണ്‍കുട്ടിയേയും യുവാവിനേയും വീട്ടുകാര്‍ കൊലപ്പെടുത്തി

ഗു​രു​ത​ര പ​രി​ക്കേ​റ്റ അ​മ്മി​ണി​യെ തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു. അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​യാ​ക്കി​യെ​ങ്കി​ലും നി​ല അ​തീ​വ ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്.

അതേസമയം, സം​ഭ​വ​ശേ​ഷം ര​ക്ഷ​പ്പെ​ട്ട പ്ര​തി​യെ പൊ​ലീ​സ് വീ​ടി​നു സ​മീ​പ​ത്ത് നി​ന്നും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ​ത്ത​നം​തി​ട്ട​യി​ല്‍ നി​ന്നു​ള്ള ഫോ​റ​ന്‍​സി​ക് സം​ഘ​വും സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചി​രു​ന്നു. സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button